Chapter Title : പണി 9 [ആനീ]
ആ ബസ്സിൽ കയറുന്നതിന് തൊട്ടുമുൻപ് അവൾ ഒരു സംഘം ആണുങ്ങളാൽ ക്രൂരമായി വേട്ടയാടപ്പെട്ടിരുന്നു."
നിരഞ്ജൻ പതുക്കെ എഴുന്നേറ്റു. അവന്റെ കണ്ണുകളിൽ ഇപ്പോൾ കനൽ കത്തുകയായിരുന്നു.
"അതായത് പണിക്കർ... ലയയെ ആ രാത്രിയിൽ ആരോ ഒരു ചരക്കായി ഉപയോഗിച്ച് വഴിയിൽ ഉപേക്ഷിച്ചതാണ്. ആ ബസ്സുകാർക്ക് കിട്ടിയത് പാതി ചത്ത ഒരു ഇരയെയായിരുന്നു. പക്ഷേ ആ ബാക്കിയുള്ളവർ ആരാണെന്ന് നിങ്ങൾ അന്ന് അന്വേഷിച്ചില്ലേ?"
പണിക്കർ തലതാഴ്ത്തി.
"ശ്രമിച്ചു സാർ... പക്ഷേ അന്ന് ഉയർന്ന രാഷ്ട്രീയ സ്വാധീനമുള്ള ചില പേരുകൾ ആ കേസിൽ വന്നു. അതോടെ മേലധികാരികൾ അത് ഒതുക്കിത്തീർക്കാൻ പറഞ്ഞു."
നിരഞ്ജനും പണിക്കരും തമ്മിലുള്ള ആ സംഭാഷണം കൂടുതൽ ഗൗരവകരമായ ഒരു തലത്തിലേക്ക് നീങ്ങി. ആ പഴയ കേസിന്റെ ഉള്ളറകളിലേക്ക് നിരഞ്ജൻ കടന്നുചെല്ലുകയായിരുന്നു.
"ആ രാഷ്ട്രീയക്കാർ ആരൊക്കെയായിരുന്നു എന്ന് നിങ്ങൾക്ക് കൃത്യമായി അറിയാം അല്ലേ പണിക്കർ?"
നിരഞ്ജൻ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു.
പണിക്കരുടെ മുഖത്ത് ഭയം നിഴലിച്ചു. അയാൾ ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു,
"സാർ... ആരോടും ഞാൻ ഈ പേരുകൾ പറയില്ല. ഈ പ്രായത്തിൽ എന്റെ ജീവന് തന്നെ അത് ആപത്തല്ലേ? അവരൊക്കെ ഇന്നും വലിയ നിലയിൽ വാഴുന്നവരാണ്."
നിരഞ്ജൻ ഒന്ന് മൂളി,
"മ്മ്... അപ്പോൾ സത്യത്തിൽ ആ പെൺകുട്ടിയെ വേട്ടയാടിയ രാഷ്ട്രീയക്കാരെ രക്ഷിക്കാൻ വേണ്ടി, ആ കുറ്റം മൊത്തം ആ ബസ്സിൽ ഉണ്ടായിരുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും തലയിൽ കെട്ടിവെച്ചു. അതല്ലേ ഉണ്ടായത്?"
പണിക്കർ വിക്കി വിക്കി പറഞ്ഞു,
"അതെ സാർ... അന്ന് ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു."
"എന്നിട്ട്... ആ ഡ്രൈവറും കണ്ടക്ടറും
💬 Comments
View all comments