0%

Chapter Title : പണി 2 [ആനീ]

Author : ആനീ Read All Parts 3.6K

തന്റെ ടോർച് അങ്ങോട്ട് തെളിയിച്ചു….

​ഹാളിന്റെ അറ്റത്തായി ഇഷ്ടികകൾ അടുക്കി വെച്ച ഒരു ചെറിയ മുറി താഴേ നില ത്തു പൊടിയിൽ എന്തോ വലിച്ചു കൊണ്ട് പോയപോലെയും വലിയ രണ്ട് കാൽപാടും അവർ കണ്ടു . ഭയം ഇരട്ടിച്ച നിമിഷം…

വാതിൽ ഇല്ലാത്ത ആ മുറിക്കുള്ളിൽ വല്ലാത്തൊരു ഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ടോർച്ചിന്റെ മഞ്ഞവെട്ടം മുറിക്കുള്ളിലെ പൊടിപടലങ്ങളിലൂടെ അരിച്ചു നീങ്ങി. ഒരു പഴയ കട്ടിൽ മാത്രമുള്ള അ മുറിയുടെ ഒരു മൂലയിൽ, സിമന്റ് തറയിൽ എന്തോ ഒന്ന് മടക്കിവെച്ച നിലയിൽ കിടക്കുന്നു.

​വിഷ്ണുവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. അവൻ കുനിഞ്ഞ് അത് കയ്യിലെടുത്തു. അവന്റെ വിരലുകൾ ആ തുണിയിൽ സ്പർശിച്ചപ്പോൾ ഒരു വിറയൽ ശരീരത്തിലൂടെ കടന്നുപോയി.

​"ഇത് അവളുടെ ഷാൾ തന്നെയാണ്..."

“എന്ത്‌”

“അതേടാ പക്ഷെ എങ്ങനെ ഓന്നും മനസ്സിലാകുന്നില്ല”

വിഷ്ണുവിന്റെ ശബ്ദം ഇടറി.

​അപകട ദിവസം നക്ഷത്ര ധരിച്ചിരുന്ന ആ വെള്ള ഷാൾ കണ്ടവന്റെ കണ്ണുകൾ നിറഞ്ഞു….

പക്ഷേ, കിരണിനെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. ഷാളിന്റെ മധ്യഭാഗത്തും അരികുകളിലും വാഴക്കറ പറ്റിയത് പോലെ കറുത്ത നിറത്തിലുള്ള കറകൾ പറ്റിപ്പിടിച്ചിരിക്കുന്നു. സാധാരണ കഴുകിയാൽ പോലും പോകാത്ത, കട്ടിയുള്ള, ഒട്ടിപ്പിടിക്കുന്ന തരം കറകൾ.

​"ഇതെന്താ വിഷ്ണൂ ഇത്? രക്തമല്ലല്ലോ..."

കിരൺ ആ ഷാൾ വാങ്ങി വെളിച്ചത്തിൽ പരിശോധിച്ചു.

"ഇത് വാഴക്കറ പോലെ ഇരിക്കുന്നു. പക്ഷേ ഈ പണിതീരാത്ത ഫ്ലാറ്റിൽ എവിടെയാണ് വാഴ? അല്ലെങ്കിൽ ഈ കറ എങ്ങനെ അവളുടെ ഷാളിൽ വന്നു?"

​വിഷ്ണു ആ ഷാൾ മണത്തു നോക്കി. അതിൽ നിന്ന് വരുന്നത് വല്ലാത്തൊരു ചീഞ്ഞ ഗന്ധമാണ്.

💬 Comments

View all comments