0%

Chapter Title : പണി 2 [ആനീ]

Author : ആനീ Read All Parts 3.6K

മണ്ണും എണ്ണയും ഏതോ ചെടിയുടെ നീരും കലർന്നത് പോലെയുള്ള ഒരു അസ്വാഭാവിക ഗന്ധം.

​"കിരൺ ... അന്ന് രാത്രി അവൾ ഇവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ ഹോസ്പിറ്റലിൽ വെച്ച് അവൾ പറഞ്ഞത് നാട്ടുകാർ അവളെ രക്ഷിച്ചു എന്നാണ്. അങ്ങനെയെങ്കിൽ ഈ ഷാൾ എങ്ങനെ ഇവിടെ ബാക്കിയായി എന്റെ തോന്നൽ സത്യമല്ലേ ?"

വിഷ്ണുവിന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു.

​അവൻ ആ മുറിയിൽ ആകെ തിരയാൻ തുടങ്ങി. പെട്ടെന്ന് ആ ഷാൾ കിടന്നിരുന്ന സ്ഥലത്തെ പൊടി മാറ്റി നോക്കിയപ്പോൾ വിഷ്ണുവും കിരണും ഒന്ന് കൂടി ഞെട്ടി. അവിടെ തറയിൽ ആ കറ കൊണ്ട് ചില അടയാളങ്ങൾ വരച്ചിരിക്കുന്നു. അതൊരു ചിത്രമോ അതോ എന്തെങ്കിലും മന്ത്രവാദത്തിന്റെ ഭാഗമായുള്ള അടയാളമോ എന്ന് തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല.

​"വിഷ്ണൂ... ഇതിന്റെ അർത്ഥം അവൾ അപകടത്തിൽ പെടുകയല്ല ചെയ്തത്. അവളെ ആരോ ഇവിടെ കൊണ്ടുവന്ന് എന്തോ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നിന്റെ അടുത്തേക്ക് അയച്ചത്."

കിരണിന്റെ വാക്കുകൾ കേട്ട് വിഷ്ണുവിന് തല കറങ്ങുന്നത് പോലെ തോന്നി.

​താൻ ഒരു മാസം കൂടെ താമസിച്ചത്, തന്റെ സുഹൃത്തുക്കളുടെ നടുവിൽ നാണമില്ലാതെ വന്നിരുന്ന ആ പെണ്ണ് തന്റെ നക്ഷത്ര തന്നെയാണോ? അതോ അവളുടെ രൂപത്തിൽ വന്ന മറ്റാരെങ്കിലുമാണോ?

​പെട്ടെന്ന് മുകളിൽ നിന്ന് ഒരു ചെറിയ ചിരി കേട്ടു. ഒരു പുരുഷന്റെ നേർത്ത ചിരി! വിഷ്ണുവും കിരണും ഒരേസമയം മുകളിലേക്ക് നോക്കി.

“ആരാടാ അവിടെ?"

വിഷ്ണുവിന്റെ ആക്രോശം ആ ഒഴിഞ്ഞ ഫ്ലാറ്റിൽ പ്രതിധ്വനിച്ചു.

​മുകളിൽ കണ്ട ആ രൂപം പതുങ്ങിക്കൂടി നിന്നിരുന്ന ഇരുട്ടിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റ് ഓടാൻ തുടങ്ങി. മുഷിഞ്ഞ

💬 Comments

View all comments