Chapter Title : പണി 2 [ആനീ]
വസ്ത്രങ്ങളും ചിതറിക്കിടക്കുന്ന മുടിയുമുള്ള ഒരു ഭിക്ഷക്കാരനായിരുന്നു അത്. അവൻ പടികൾ ചാടിക്കടന്ന് ഫ്ലാറ്റിന്റെ പിന്നിലെ കാടുകയറിയ ഭാഗത്തേക്ക് ഓടി.
"കിരൺ , വിടരുത് അവനെ!"
വിഷ്ണു ഷാൾ കൈയ്യിൽ ചുരുട്ടിപ്പിടിച്ച് അവന്റെ പിന്നാലെ പാഞ്ഞു.
ചെളിയും കല്ലും നിറഞ്ഞ ആ പ്രദേശത്ത് കൂടി അവർ ആ ഭിക്ഷക്കാരനെ പിന്തുടർന്നു. മഴ കഴിഞ്ഞ് നനഞ്ഞു കിടക്കുന്ന മണ്ണിൽ തെന്നിവീഴാൻ നോക്കിയെങ്കിലും വിഷ്ണു തന്റെ വേഗത കുറച്ചില്ല. തന്റെ നക്ഷത്രയുടെ ജീവിതം തകർത്ത ആ രഹസ്യം അറിയാവുന്ന ഒരേയൊരാൾ ഇതാണെന്ന് അവന് തോന്നി.
ഫ്ലാറ്റിന്റെ പിന്നിലെ വലിയൊരു മരത്തിന് പിന്നിൽ അയാൾ ഒളിക്കാൻ ശ്രമിച്ചു. പക്ഷേ, കിരൺ മറുവശത്തു കൂടി ഓടിച്ചെന്ന് അയാളുടെ വഴി തടഞ്ഞു. വിഷ്ണു ആഞ്ഞുചെന്ന് അയാളുടെ തോളിൽ പിടിച്ചു വട്ടം കറക്കി നിലത്തിട്ടു.
"വിട്... എന്നെ വിട്... ഞാൻ ഒന്നും ചെയ്തില്ല!"
അയാൾ ഭയത്തോടെ നിലവിളിച്ചു. അയാളുടെ കണ്ണുകളിൽ ഭ്രാന്തമായ ഒരു തിളക്കമുണ്ടായിരുന്നു.
വിഷ്ണു അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തി അടുത്തുള്ള ഒരു കോൺക്രീറ്റ് തൂണിലേക്ക് ചേർത്തു നിർത്തി ചെവി കല്ല് കുട്ടി ഒരണ്ണം പൊട്ടിച്ചു ഒന്ന് വെച്ച അയാൾ നിലത്തേക്ക് വീണു…..
"നീ ആരാടാ? ആ മുറിയിൽ ആ ഷാൾ എങ്ങനെ വന്നു? അന്ന് രാത്രി അവിടെ എന്താണ് നടന്നത്?"
കിരൺ തന്റെ ഫോണിലെ ടോർച്ച് അയാളുടെ മുഖത്തേക്ക് അടിച്ചു. ആ വെളിച്ചത്തിൽ അയാളുടെ വസ്ത്രത്തിൽ അതേ 'വാഴക്കറ' പോലെയുള്ള കറുത്ത പാടുകൾ പറ്റിപ്പിടിച്ചിരിക്കുന്നത് അവർ കണ്ടു.
"നീയാണോ അവളെ പിടിച്ചു കൊണ്ടുപോയത് പറയടാ മൈരേ ?"
വിഷ്ണുവിന്റെ ശബ്ദം അമർഷം കൊണ്ട് വിറച്ചു.
💬 Comments
View all comments