Chapter Title : പണി 3 [ആനീ]
നേരെ എത്തിയത് അപകടത്തിൽ തകർന്ന കാർ കിടക്കുന്ന വർക്ക്ഷോപ്പിലേക്കാണ്. ആ രാത്രിയിൽ അവർ നടത്തിയ ആ പരിശോധന ഞെട്ടിക്കുന്ന ചില സത്യങ്ങൾ പുറത്തുകൊണ്ടുവന്നു.
വർക്ക്ഷോപ്പിന്റെ പിന്നിലെ വിജനമായ മൂലയിൽ, പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു വിഷ്ണുവിന്റെ കാർ. തകർന്ന ബോഡിയും ചില്ലുകളും ആ രാത്രിയുടെ ഭീകരത ഓർമ്മിപ്പിച്ചു.
വിഷ്ണുവും കിരണും ടോർച്ച് വെളിച്ചത്തിൽ കാറിനടിയിലേക്ക് പരിശോധന തുടങ്ങി.
"വിഷ്ണൂ... ആ ഭിക്ഷക്കാരൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ? ഒരു വലിയ മനുഷ്യൻ അവളെ അവളെ പിടിച്ചു എന്ന്. അങ്ങനെയെങ്കിൽ ആ ആക്സിഡന്റ് വെറുമൊരു യാദൃശ്ചികത ആയിരിക്കില്ല അത് അയാൾ തന്നെ ഉണ്ടാക്കിയതാകും."
കിരൺ കാറിനടിയിലെ കേബിളുകൾ പരിശോധിച്ചുകൊണ്ട് പറഞ്ഞു.
വിഷ്ണു ഒന്നും മിണ്ടിയില്ല. അവന്റെ മനസ്സ് ആ പഴയ ഫ്ലാറ്റിലെ മുറിയിലായിരുന്നു അ മുറിയിൽ തന്റെ പ്രിയ തമക്ക് അ ഭികരനിൽ നിന്നും എന്തൊക്കെ അനീഷ്‌ഠമായിരിക്കും ഉണ്ടായിരിക്കുക അവന്റെ മനസ്സ് വെമ്പി .
പെട്ടെന്ന് കിരണിന്റെ ടോർച്ച് വെട്ടം ഒരിടത്ത് ഉറച്ചുനിന്നു.
"വിഷ്ണൂ... ഇങ്ങോട്ട് നോക്ക്!"
”എന്താടാ”
“നീ വാ”
വിഷ്ണു കാറിനടിയിലേക്ക് നൂഴ്ന്നിറങ്ങി കിരൺ കാണിച്ച ഭാഗത്തേക്ക് നോക്കി. അവന്റെ ശ്വാസം നിലച്ചുപോയി. കാറിന്റെ ബ്രേക്ക് കേബിൾ പകുതി മുറിഞ്ഞ നിലയിലായിരുന്നു. അത് തേയ്മാനം വന്ന് പൊട്ടിയതല്ല; മൂർച്ചയുള്ള ഏതോ ആയുധം കൊണ്ട് കൃത്യമായി ചെത്തി മുറിച്ചതാണ്.
"ഇത് നോക്ക്... ആരോ ഇത് പകുതി മുറിച്ചു വെച്ചിരിക്കുകയായിരുന്നു. വണ്ടി ഓടി ഒരു നിശ്ചിത വേഗതയിൽ എത്തുമ്പോൾ മാത്രം ഇത് പൂർണ്ണമായും മുറിഞ്ഞുപോകും. ഇത് ആക്സിഡന്റ് അല്ല വിഷ്ണൂ... ഇത് കൊലപാതക ശ്രമമാണ്!"
കിരൺ വിറയലോടെ പറഞ്ഞു.
വിഷ്ണുവിന്റെ നെഞ്ചിൽ ഒരു ഭാരം വന്നു നിറഞ്ഞു.
"കിരൺ ... അപ്പോൾ ആ ഫ്ലാറ്റിൽ ഞാൻ കണ്ടത് സത്യമായിരുന്നു. ബ്രേക്ക് കിട്ടാതെ വണ്ടി അങ്ങോട്ട് എത്തിയതല്ല, ആരോ വണ്ടി അങ്ങോട്ട് എത്തുന്ന രീതിയിൽ എല്ലാം പ്ലാൻ ചെയ്തതാണ്. ആ ഭിക്ഷക്കാരൻ പറഞ്ഞത് പോലെ, അവൾ ആ മുറിയിൽ നിന്ന് പുറത്തിറങ്ങിയത് അവളായല്ല എന്ന് പറഞ്ഞാൽ..."
"അതായത് വിഷ്ണൂ,"
കിരൺ അവന്റെ തോളിൽ പിടിച്ചു.
"ആക്സിഡന്റ് ഉണ്ടായപ്പോൾ നീ ബോധരഹിതനായി. ആ സമയം ആരോ അവളെ ആ മുറിയിലേക്ക് മാറ്റി. ആ ശുക്ലക്കറയും ഷാളും എല്ലാം ആ മുറിയിൽ വെച്ച് നടന്ന ഏതോ നിഗൂഢമായ കാര്യത്തിന്റെ അടയാളം ആയിരിക്കാം ചിലപ്പോൾ നിന്റെ ഭാര്യ അയാളാൽ റെപ് ചെയ്യപ്പെട്ടിട്ടുണ്ടാകാം”
കിരൺ അവന്റെ തോളിൽ കൈ
💬 Comments
View all comments