Chapter Title : പണി 4 [ആനീ]
നോക്കി സാർ. അവിടെയാകെ ഇരുട്ടായിരുന്നു പോരാത്തതിന് ചുറ്റിലും ഒരു മനുഷ്യൻ പോലും ഇല്ലായിരുന്നു . അവൾ നിലവിളിച്ചുകൊണ്ട് മുന്നോട്ട് ഓടാൻ ശ്രമിച്ചു. പക്ഷേ അയാൾ വിട്ടില്ല. പുള്ളി വലിയ കരുത്തുള്ള ആളാണ്. ഒറ്റച്ചാട്ടത്തിന് അയാൾ അവളുടെ പിന്നിലെത്തി. അവളുടെ അരക്കെട്ടിൽ കൈകൾ ചുറ്റിപ്പിടിച്ച് അവളെ ബലമായി തന്റെ ശരീരത്തോട് ചേർത്തു നിർത്തി . അവൾ കുതറാൻ ശ്രമിക്കുന്തോറും അയാൾ ആ പിടി മുറുക്കിക്കൊണ്ടിരുന്നു."
"അവൾ കരഞ്ഞുകൊണ്ട് അയാളോട് യാചിക്കുന്നുണ്ടായിരുന്നു സാർ,"
ജാഫർ തുടർന്നു.
"എന്റെ ഭർത്താവ് അവിടെ തനിച്ചാണ്... അയാൾക്ക് അപകടം പറ്റി കിടക്കുകയാണ്... എന്നെ വിടൂ എന്ന് അവൾ അയാളോട് അപേക്ഷിച്ചു. അത് കേട്ടതും അയാൾ ഒരു ഭ്രാന്തനെപ്പോലെ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. ആ ഫ്ലാറ്റിലാകെ ആ ചിരി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു."
"'ഭർത്താവോ? അവൻ അവിടെക്കിടന്ന് ചാകട്ടെ...' എന്നായിരുന്നു അയാളുടെ മറുപടി. എന്നിട്ട് അയാൾ അവളുടെ കാതോരം എന്തോ മന്ത്രിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ കുതറിക്കൊണ്ടിരുന്ന അവളുടെ ശരീരം തളരാൻ തുടങ്ങി. അവൾ അയാളുടെ കരവലയത്തിൽ അനങ്ങാതെ നിന്നു…
തുടരും……
💬 Comments
View all comments