Chapter Title : പണി 5 [ആനീ]
സ്വഭാവം കൊണ്ടല്ല, അവളുടെ നിസ്സഹായാവസ്ഥ കൊണ്ടാണ്. അവളെ നമുക്ക് ആ ചതിയിൽ നിന്ന് രക്ഷിക്കണം നീ നീ ബാക്കി പറ വല്ല തുമ്പോ നമ്മൾക്ക് കിട്ടുവോ എന്ന് നോക്കാം ."
ജാഫർ ഒരു കള്ളച്ചിരിയോടെ തുടർന്നു:
"സത്യം പറഞ്ഞാൽ സാറേ, നിങ്ങൾ അന്ന് ഇഴഞ്ഞ് ആ ഫ്ലാറ്റിലേക്ക് കയറി വന്നപ്പോൾ എനിക്ക് നിങ്ങളോട് വല്ലാത്ത ദേഷ്യമാണ് തോന്നിയത് ഒരു പക്ഷെ ഞനാണ് അയാളുടെ സ്ഥാനത്തെങ്കിൽ കൊന്നേനെ നിങ്ങളെ . അത്രയും നല്ലൊരു 'സാധനത്തിനെ' (നക്ഷത്രയെ) അയാൾക്ക് കിട്ടിയിട്ട്, നിങ്ങൾ അവിടെ വന്ന് കളിക്ക് തടസ്സമുണ്ടാക്കിയാൽ അത് വലിയൊരു നഷ്ടമല്ലേ എന്ന് ഞാൻ ചിന്തിച്ചു. അയാൾ ആ പെണ്ണിനെ എന്ത് ചെയ്യുമെന്ന് അറിയാൻ പൂർണ്ണ ആകാംക്ഷയോടെ നിൽക്കുകയായിരുന്നു ഞാൻ. എന്റെ പ്രാർത്ഥന ദൈവം കേട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ... നിങ്ങൾ അകത്തെത്തിയ മുകളിലേക്ക് നോക്കി പാടെ ബോധം കെട്ട് അവിടെ വീണു."
വിഷ്ണുവിന്റെ നിയന്ത്രണം പൂർണ്ണമായും വിട്ടു. അവൻ ജാഫറിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.
"നിന്നെയൊക്കെ കൊന്നാൽ പോലും എന്റെ ദേഷ്യം തീരില്ലടാ!" വിഷ്ണു അലറി.
പക്ഷേ ജാഫർ വേദനയിലും ചിരിക്കാൻ ശ്രമിക്കുകയായിരുന്നു.
"ഞാൻ പറഞ്ഞല്ലോ സാർ, അതിന് ശേഷം അവിടെ നടന്നത്... അത് കണ്ടതുകൊണ്ടാണ് എനിക്ക് ഈ അവസ്ഥ വന്നത്. അയാൾ നിങ്ങളുടെ മുന്നിൽ വെച്ച് അവളെ കീഴ്‌പ്പെടുത്തിയത് വിഷ്ണു സാർ കണ്ടില്ലല്ലോ നിങ്ങളും അവളും തമ്മിലുള്ള ദുരം കേവലം പതിമുന്ന് ചവിട്ട് പടികളായിരിന്നു . ഭാഗ്യം അപ്പോൾ നിങ്ങൾക്ക് ബോധം ഇല്ലാത്തത് !"
"പക്ഷേ സാറേ..."
ജാഫർ പതുക്കെ തുടർന്നു,
"നിങ്ങൾ ബോധംകെട്ടു വീണപ്പോൾ അയാൾ അവളെയും കൊണ്ട് അകത്തേക്ക് പോകുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, ആ സ്റ്റെപ്പുകൾ ഇറങ്ങി അവർ രണ്ടുപേരും നിങ്ങളുടെ അടുത്തേക്ക് വന്നു. അയാൾ , അവളുടെ കൈകളിൽ അപ്പോൾ പിടിച്ചിട്ടുണ്ടായിരിന്നില്ല എ പ്പോൾ വേണമെങ്കിലും അവൾ ഓടി രക്ഷപെടുമെന്ന് ഞാൻ കരുതി പക്ഷെ അത് ഉണ്ടായില്ല ."
വിഷ്ണു ശ്വാസമടക്കിപ്പിടിച്ചു ജാഫറിനെ നോക്കി.
"അവൾ നിങ്ങളുടെ അടുത്തേക്ക് കുനിഞ്ഞു. വിറയ്ക്കുന്ന കൈകൾ കൊണ്ട് നിങ്ങളുടെ മുഖത്ത് തൊട്ടു തന്റെ ടാവ്വൽ കൊണ്ട് നിങ്ങളുടെ നെറ്റിയിലെ രക്തം ഒപ്പി. പിന്നെ കുറച്ചുനേരം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. നിങ്ങളുടെ ശ്വാസം നിലച്ചിട്ടില്ലെന്നും ജീവനുണ്ടെന്നും ഉറപ്പുവരുത്തിയ ശേഷമാണ് അവൾ അയാളുടെ കൂടെ ഉള്ളിലേക്ക് നടന്നത്. ആ നോട്ടത്തിൽ ഒരു വല്ലാത്ത വേദന ഉണ്ടായിരുന്നു സാർ."
💬 Comments
View all comments