Chapter Title : പണി 5 [ആനീ]
ഞെട്ടിക്കുന്ന സത്യം
ജാഫർ പറഞ്ഞത് കേട്ടപ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞു. ബോധം മറഞ്ഞു കിടക്കുമ്പോഴും തന്റെ അരികിൽ നക്ഷത്ര ഉണ്ടായിരുന്നു എന്ന സത്യം അവനെ ഉലച്ചു കളഞ്ഞു. താൻ മരിച്ചെന്നു കരുതി അവൾ തന്നെ ഉപേക്ഷിച്ചു പോയതല്ല; മറിച്ച്, തന്റെ ജീവൻ നിലനിർത്താൻ വേണ്ടിയാകാം അവൾ ആ അജ്ഞാതന് മുന്നിൽ സ്വയം അടിയറവ് വെച്ചത്.
"അപ്പോൾ..."
വിഷ്ണുവിന്റെ ശബ്ദം വിറച്ചു.
"അന്ന് ആ മുറിക്കുള്ളിൽ വെച്ച് അവൾ അവനോട് സംസാരിച്ചത് എനിക്ക് വേണ്ടിയായിരുന്നു. എന്നെ കൊല്ലരുത് എന്ന് അവൾ അയാളോട് തന്റെ ശരീരം കൊണ്ടൊരു കരാർ ഉറപ്പിച്ചിട്ടുണ്ടാകണം."
താൻ ഇത്രയും കാലം അവളെ സംശയിച്ചതും, അവൾ സുഹൃത്തുക്കളോട് മോശമായി പെരുമാറുന്നത് കണ്ട് ദേഷ്യപ്പെട്ടതും എത്ര വലിയ തെറ്റാണെന്ന് വിഷ്ണു തിരിച്ചറിഞ്ഞു. അവൾ ആ ബ്ലൂടൂത്ത് ഹെഡ്‌സെറ്റിലൂടെ കേൾക്കുന്നത് തന്റെ ജീവൻ രക്ഷിക്കാനുള്ള നിർദ്ദേശങ്ങളാണോ? ആ അജ്ഞാതൻ ഇപ്പോഴും അവളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണോ?
വിഷ്ണു പലതും ചിന്തിച്ചു…
"കിരൻ എന്റെ നക്ഷത്ര .. അവൾ…. എനിക്ക് വേണ്ടി നരകിക്കുകയാണ്!"
വിഷ്ണുവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.
"എന്റെ ജീവന് വേണ്ടി അവൾ ആ പിശാചിന്റെ അടിമയായി തുടരുന്നു . ആ ഹെഡ്‌സെറ്റിലൂടെ അവൻ അവളെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുകയാണ്. നമുക്ക് ഇപ്പോൾ തന്നെ വീട്ടിൽ പോകണം. ഇനി ഒരു നിമിഷം പോലും അവൾ ആ നരകത്തിൽ കഴിയരുത്!"
വിഷ്ണു ആവേശത്തോടെ വണ്ടിയിൽ കയറാൻ തുടങ്ങുമ്പോൾ കിരൺ അവന്റെ കൈകളിൽ ബലമായി പിടിച്ചു തടഞ്ഞു. വിഷ്ണുവിന്റെ കണ്ണുകളിൽ ദേഷ്യവും സങ്കടവും കലർന്ന ഒരു ഭ്രാന്തമായ തിളക്കമായിരുന്നു.
"വിടടാ കിരൺ ... എന്റെ പെണ്ണ് അവിടെ നരകിക്കുകയാ... ആ പിശാച് അവളെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുകയാ!"
വിഷ്ണു അലറി.
പക്ഷേ കിരൺ വിട്ടില്ല. അവൻ വിഷ്ണുവിനെ പിടിച്ചുനിർത്തി ഗൗരവത്തോടെ പറഞ്ഞു:
"വിഷ്ണൂ, നീ ഒന്ന് അടങ്ങ്! ഇപ്പോൾ നീ അങ്ങോട്ട് ഓടിച്ചെന്നാൽ ഒന്നും മാറാൻ പോകുന്നില്ല. ജാഫർ പറഞ്ഞ ആ അജ്ഞാതൻ ആരാണെന്ന് നമുക്ക് അറിയില്ല. അയാൾ നിന്റെ ശത്രുവാണോ അതോ അവളുടെ പഴയ ആരെങ്കിലുമാണോ എന്ന് നമുക്ക് ഉറപ്പില്ല. അയാൾക്ക് നിന്റെ ജീവൻ എടുക്കണമെന്നുണ്ടായിരുന്നെങ്കിൽ ആ ഫ്ലാറ്റിൽ വെച്ച് നിന്നെ തീർക്കാമായിരുന്നു. പക്ഷേ അയാൾ അത് ചെയ്തില്ല. പകരം നിന്നെ ജീവനോടെ വിട്ടിട്ട് നക്ഷത്രയെ ഒരു കരുവാക്കി മാറ്റുകയാണ് അയാൾ ചെയ്തത് അപ്പോൾ അതിന്റെ അർത്ഥം അയാളുടെ പക നിന്നോടാണ് നീ ഉണ്ടേൽ ഞാൻ ഉണ്ടാകും കൂടെ
💬 Comments
View all comments