0%

Chapter Title : പണി 7 [ആനീ]

Author : ആനീ Read All Parts 3.1K

ആ വീടിന്റെ ടെറസ്സിലേക്ക് അതിവേഗം ഓടിക്കയറി. മുകളിൽ നിന്ന് ആ പ്രദേശം മുഴുവൻ അയാൾ തന്റെ തീക്ഷ്ണമായ കണ്ണുകൾ കൊണ്ട് സ്കാൻ ചെയ്തു. നിലാവെളിച്ചത്തിൽ ചുറ്റും നോക്കിയ നിരഞ്ജൻ ഒരു നിമിഷം ശ്വാസം നിലച്ചതുപോലെ നിന്നുപോയി.

​അയാൾ കണ്ട ആ കാഴ്ച അവിശ്വസനീയമായിരുന്നു. ആ വീടിനെ കേന്ദ്രമാക്കി ഒരു വലിയ ത്രികോണാകൃതിയിൽ (Triangle) മൂന്ന് ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു:

​ഒരു കോണിൽ ബാങ്ക് വിളി ഉയർന്ന മുസ്ലിം പള്ളി.

​മറ്റൊരു കോണിൽ വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന അമ്പലം.

​മൂന്നാമത്തെ കോണിൽ മണി മുഴങ്ങിയ ക്രിസ്ത്യൻ പള്ളി.

​ഈ മൂന്ന് കേന്ദ്രങ്ങൾക്കും കൃത്യം നടുവിലാണ് നക്ഷത്രയുടെ ഈ വീടും സ്ഥലവും വരുന്നത്.

നിരഞ്ജന്റെ പോക്കറ്റിലിരുന്ന ആ കുറിപ്പ് അയാൾ ഓർത്തു:

"ദൈവങ്ങൾക്ക് ഇടയിൽ..."

​നിരഞ്ജൻ ആ ടെറസ്സിൽ നിന്ന് ആ ത്രികോണത്തിലേക്ക് നോക്കി നിൽക്കുമ്പോൾ അവന്റെ തലയ്ക്കുള്ളിൽ ആയിരം ചോദ്യങ്ങൾ ഇരച്ചു കയറി.

"ദൈവങ്ങൾക്ക് ഇടയിൽ..."

എന്ന കുറിപ്പിന്റെ അർത്ഥം ഇപ്പോൾ തെളിഞ്ഞു വരികയാണ്.

​ഈ വീടിനെ ചുറ്റിയുള്ള മൂന്ന് പള്ളികൾക്കും അമ്പലത്തിനും നടുവിൽ വെച്ച് എന്തോ ഒരു വലിയ പാപം മുമ്പ് നടന്നിട്ടുണ്ട്. അതിന്റെ തുടർച്ചയോ അല്ലെങ്കിൽ ആ വലിയ പാപത്തിനുള്ള ശിക്ഷയോ ആണ് ഇന്ന് ആ കാറിൽ സംഭവിച്ച മൂന്ന് മരണങ്ങൾ എന്ന് നിരഞ്ജൻ ഉറപ്പിച്ചു.

​അപ്പോഴാണ് ടെറസ്സിന്റെ വലതു വശത്തായി, ആ ത്രികോണത്തിന്റെ കൃത്യം മധ്യഭാഗത്തോട് ചേർന്ന് നിൽക്കുന്ന ആ കാഴ്ച അയാളുടെ ശ്രദ്ധയിൽപ്പെട്ടത്.

​ആ തകർന്ന കെട്ടിടം

​പാതി തകർന്ന അവസ്ഥയിലുള്ള ഒരു പഴയ മാളിക. ചുവരുകളിൽ ആൽമരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നു.

💬 Comments

View all comments