0%

Chapter Title : പണി 7 [ആനീ]

Author : ആനീ Read All Parts 3.1K

കരിങ്കല്ലിൽ പണിത ആ കെട്ടിടത്തിന്റെ പഴക്കം കണ്ടാൽ കുറഞ്ഞത് 30 വർഷമെങ്കിലും പഴക്കമുണ്ടാകുമെന്ന് നിരഞ്ജൻ കണക്കുകൂട്ടി.

ദൈവങ്ങൾക്ക് ഇടയിലുള്ള ആ ശൂന്യമായ സ്ഥലത്ത്, ഈ തകർന്ന കെട്ടിടം ഒരു ശവക്കല്ലറ പോലെ തോന്നിപ്പിച്ചു. നക്ഷത്രയുടെ വീടിന്റെ വളരെ അടുത്താണെങ്കിലും, മരങ്ങൾക്കിടയിൽ ഒളിച്ചിരുന്നത് കൊണ്ട് താഴെ നിന്ന് നോക്കിയാൽ അത് ശ്രദ്ധയിൽപ്പെടില്ല.

​ഈ കെട്ടിടവും "ദൈവങ്ങൾക്ക് ഇടയിൽ" എന്ന കുറിപ്പും തമ്മിൽ ബന്ധമുണ്ടോ? സാം, അനന്തു, നാസർ എന്നിവർക്ക് ഈ സ്ഥലവുമായി എന്ത് ബന്ധം? ഒരുപക്ഷേ 30 വർഷം മുമ്പ് ഇവിടെ നടന്ന ഏതോ ക്രൂരതയുടെ ബാക്കിപത്രമാണോ ഇന്നത്തെ ഈ രതിയും മരണവും?

​നിരഞ്ജന്റെ ഉള്ളിൽ ഒരു കുറ്റാന്വേഷകന്റെ ആകാംക്ഷ ജ്വലിച്ചു. അയാൾക്ക് ഇപ്പോൾ തന്നെ ആ തകർന്ന കെട്ടിടത്തിനുള്ളിലേക്ക് പോകണമെന്നുണ്ട്. എന്നാൽ, മുറിയിൽ നക്ഷത്ര തനിച്ചാണ്. അവളെ ഈ അവസ്ഥയിൽ വിട്ടുപോകുന്നത് അപകടമാണെന്ന് അവനറിയാം.

​അയാൾ പതുക്കെ താഴേക്ക് ഇറങ്ങി…. വരുമ്പോൾ, അവന്റെ ഫോണിൽ ഒരു സന്ദേശം വന്നു. അത് ഫോറൻസിക് ലാബിൽ നിന്നായിരുന്നു:

​"സർ, ആ ആപ്പിൾ കഷ്ണത്തിൽ കണ്ടെത്തിയ ഉമിനീരിന്റെ ഡിഎൻഎ (DNA) സാമ്പിൾ, 10 വർഷം മുമ്പ് നടന്ന ഒരു പഴയ കേസ് ഫയലിലെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നുണ്ട് !"

​നിരഞ്ജൻ സ്തംഭിച്ചു പോയി.

തുടരും……..

💬 Comments

View all comments