0%
Chapter 1

പണി 7 [ആനീ]

Author : ആനീ | Read All Parts | 👁 888 |

മൂലമാണ്. എന്നാൽ അത് സ്വാഭാവികമല്ല. ഇവർ കഴിച്ച ആ ആപ്പിളിൽ അതീവ മാരകമായ അളവിൽ വയാഗ്ര (Viagra) ഇൻജെക്ട് ചെയ്തിട്ടുണ്ടായിരുന്നു. വയാഗ്രയുടെ അമിതമായ ഡോസ് രക്തത്തിലേക്ക് പടർന്നതോടെ ഇവരുടെ ഹൃദയമിടിപ്പ് ഭ്രാന്തമായ വേഗതയിലായി. ആ ലഹരിയിൽ കാമത്തിന്റെ പരകോടിയിൽ നിൽക്കുമ്പോൾ ഇവരുടെ ഹൃദയം താങ്ങാനാവാതെ പൊട്ടിത്തെറിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇവരുടെ മുഖത്ത് ആ വന്യമായ സുഖത്തിന്റെയും ഒപ്പം മരണവെപ്രാളത്തിന്റെയും ഭാവങ്ങൾ ഒരേസമയം കാണുന്നത്."

​ഹരി ഞെട്ടിപ്പോയി.

"അപ്പോൾ ഇതൊരു കൃത്യമായ പ്ലാൻ ആണ് സർ. ആരോ ഇവർക്ക് ആ ആപ്പിൾ മനഃപൂർവ്വം നൽകിയതാണ്!"

​ഡോക്ടർ ചെറുതായി ചിന്തിച്ചു വിറങ്ങലിച്ചു നിൽക്കുന്ന ഹരിയെയും വിഷ്ണുവിനെയും നോക്കി അയാൾ തന്റെ നിഗമനം തുടർന്നു. ഒരു ഡോക്ടർ എന്നതിലുപരി ഒരു മനുഷ്യ മനഃശാസ്ത്രജ്ഞന്റെ ഗൗരവം ആ വാക്കുകളിലുണ്ടായിരുന്നു.

​"ഹരി, ആ ആപ്പിൾ ഇവർക്ക് ആരോ നിർബന്ധിച്ചു നൽകിയതാണെന്ന് എനിക്ക് തോന്നുന്നില്ല. അവർ അത് സ്വയം കഴിച്ചതാകാം. എന്തുകൊണ്ടെന്നാൽ, ആ പെണ്ണ്... അവൾ അത്രയ്ക്കും സുന്ദരിയും അവർ എന്നും കൊതിക്കുന്ന ഒരു കാമരൂപിയും ആയിരുന്നിരിക്കണം. അവളുടെ സൗന്ദര്യത്തിൽ മയങ്ങി, അവൾ നീട്ടിയ ആപ്പിൾ അവർ ഒട്ടും സംശയിക്കാതെ കഴിച്ചു കാണും. അവരുടെ മനസ്സിലെ അടങ്ങാത്ത രതിദേവതയായിരിക്കണം അവൾ."

​ഡോക്ടർ ഒരു നിമിഷം നിർത്തി വിഷ്ണുവിന്റെയും കിരണിന്റെയും മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

​"എനിക്ക് ഉറപ്പുണ്ട് ഹരി, ആ പെണ്ണ് ഒരിക്കലും ഒരു വേശ്യയാകില്ല. ഇവർ എന്നും കാണുന്ന, ആഗ്രഹിക്കുന്ന, ഇവരെ അടുത്തറിയാവുന്ന ഏതോ ഒരു സുന്ദരിയാണവൾ. ഒരു പക്ഷേ ഇവരുടെ കൂട്ടുകാരിയോ അയൽക്കാരിയോ ആയിരിക്കാം. ആ സുന്ദരി തന്നെ ഒരുക്കിയ ഒരു മരണക്കെണിയായിരുന്നു ആ രതിനിമിഷങ്ങൾ."

​ഡോക്ടറുടെ ആ വാക്കുകൾ കേട്ടതും വിഷ്ണുവും കിരണും ഒരേപോലെ ഞെട്ടിപ്പോയി. അവരുടെ ഉള്ളിൽ ഒരു തീപ്പൊരി പടർന്നു. കാരണം, ആ 'സുന്ദരി' മറ്റാരുമല്ല തങ്ങളുടെ പ്രിയപ്പെട്ട നക്ഷത്രയാണെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ അവൾ ഇത്തരമൊരു കൊലയാളി ആകുമോ?

അവൾക്ക് വയാഗ്ര ഇൻജെക്ട് ചെയ്ത ആപ്പിൾ എവിടെ നിന്ന് കിട്ടി?

​വിഷ്ണുവിന്റെ മനസ്സിലേക്ക് ആ ആർട്ടിസ്റ്റ് വരച്ച രൂപം വീണ്ടും വന്നു. നക്ഷത്രയെ രക്ഷിക്കാനെന്ന വ്യാജേന വന്ന ആ രൂപമാണോ അവൾക്ക് ഈ ആപ്പിൾ നൽകിയത്? അതോ നക്ഷത്ര ഇതെല്ലാം നേരത്തെ പ്ലാൻ ചെയ്തതാണോ?

അവന്റെ മനസ്സിൽ ഒരായിരം ചിന്തകൾ വിടർന്നു….

…………………..

​നക്ഷത്ര തന്റെ മുറിയിൽ മയക്കത്തിലേക്ക് വീണെങ്കിലും നിരഞ്ജന്റെ മനസ്സ് അപ്പോഴും കനൽപോലെ എരിയുകയായിരുന്നു. അയാൾ ഉമ്മറത്തെ മുറ്റത്തേക്ക് ഇറങ്ങി ഒരു സിഗരറ്റിന് തീ കൊളുത്തി. ആ തണുത്ത കാറ്റിലും അയാളുടെ തല പുകയുന്നുണ്ടായിരുന്നു.

​പെട്ടെന്നാണ് ദൂരെയെവിടെയോ ഒരു പള്ളി മണി മുഴങ്ങുന്നത് അയാൾ കേട്ടത്. നേരം വെളുക്കാറായിട്ടില്ല. അല്പം മുൻപ് തന്നെ പള്ളിയിലെ ബാങ്ക് വിളിയും അയാൾ കേട്ടിരുന്നു. നഗരത്തിന്റെ ആ പ്രത്യേക പ്രദേശം ഏതോ ഒരു നിഗൂഢത ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് അയാൾക്ക് തോന്നി.

​സിഗരറ്റ് വലിച്ചെറിഞ്ഞ് അയാൾ ആ വീടിന്റെ ടെറസ്സിലേക്ക് അതിവേഗം ഓടിക്കയറി. മുകളിൽ നിന്ന് ആ പ്രദേശം മുഴുവൻ അയാൾ തന്റെ തീക്ഷ്ണമായ കണ്ണുകൾ കൊണ്ട് സ്കാൻ ചെയ്തു. നിലാവെളിച്ചത്തിൽ ചുറ്റും നോക്കിയ

💬 Comments

View all comments