Chapter Title : പണി 7 [ആനീ]
മറുപടി വന്നില്ല, പകരം വീണ്ടും ബെൽ മുഴങ്ങി. അതോടൊപ്പം ഗാംഭീര്യമുള്ള ഒരു പുരുഷ ശബ്ദം വാതിലിനു പുറത്തുനിന്ന് കേട്ടു.
"പോലീസ് ആണ്. ഐ.പി.എസ് ഓഫീസർ നിരഞ്ജൻ. വാതിൽ തുറക്കൂ നക്ഷത്ര."
ആ പേര് കേട്ടതും നക്ഷത്ര സ്തംഭിച്ചു
നിരഞ്ജൻ എന്ന പേര് കേട്ടതും നക്ഷത്രയുടെ ഉള്ളിലെ ഭയമെല്ലാം ഒരു നിമിഷം കൊണ്ട് അലിഞ്ഞുപോയി. വിറയ്ക്കുന്ന കൈകളോടെ അവൾ വാതിൽ വലിച്ചു തുറന്നു. മുന്നിൽ നിൽക്കുന്ന ആ രൂപത്തെ കണ്ടതും ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ അവൾ അയാളുടെ നെഞ്ചിലേക്ക് വീണു.
തന്റെ ഉടലിലെ നനഞ്ഞ ടവ്വൽ പോലും മറന്ന് അവൾ അയാളെ വരിഞ്ഞു മുറുക്കി പൊട്ടിക്കരഞ്ഞു. ആ കാറിലെ പൈശാചികതയും, സാമും കൂട്ടുകാരും ഏൽപ്പിച്ച മുറിവുകളും അവൾക്ക് നൽകിയ ആഘാതം ആ നെഞ്ചിലെ ചൂടിൽ അവൾ ഇറക്കിവെച്ചു.
"എന്റെ ഏട്ടൻ വന്നോ..."
അവൾ വിതുമ്പലുകൾക്കിടയിൽ ചോദിച്ചു.
നിരഞ്ജന്റെ ആ കരുത്തുറ്റ കൈകൾ അവളെ ചേർത്തുപിടിച്ചു. തന്റെ അനിയത്തിയുടെ ഈ അവസ്ഥ കണ്ട് ആ ഐ.പി.എസ് ഓഫീസറുടെ ഉള്ളം പിടഞ്ഞു. നഗരത്തിലെ കുറ്റവാളികളെ വിറപ്പിക്കുന്ന നിരഞ്ജന്റെ കണ്ണുകൾ ആദ്യമായി നിറഞ്ഞു തുളുമ്പി. നക്ഷത്രയുടെ വിയർപ്പും കണ്ണുനീരും കലർന്ന മുഖം അയാൾ തന്റെ കൈകൾക്കിടയിലെടുത്തു.
അവളുടെ നെറ്റിയിൽ അതിയായ വാത്സല്യത്തോടെ അയാൾ ചുംബിച്ചു.
"ഏട്ടൻ വന്നു മോളേ എനിക്കറിയില്ല എന്റെ പെങ്ങളുടെ അവസ്ഥ എന്നാലും ഏട്ടൻ ഒരു കാര്യം പറയാം ... പേടിക്കണ്ട. നിന്നെ തൊട്ട ഒരുത്തനും ഇനി ഈ ഭൂമിയിൽ ഉണ്ടാവില്ല പക്ഷെ ഏട്ടൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മോള് ഉത്തരം തരണം ."
നിരഞ്ജന്റെ സ്വരത്തിൽ സങ്കടവും അതോടൊപ്പം വന്യമായ ഒരു
💬 Comments
View all comments