0%

Chapter Title : പണി 9 [ആനീ]

Author : kkstories Read All Parts 1685

അന്ന് ഇത് പാർക്ക് ചെയ്തിരുന്ന സ്റ്റേഷൻ ഗ്രൗണ്ടിൽ നിന്നും ഈ വണ്ടി മോഷണം പോയി. ആരെങ്കിലും ഈ തുരുമ്പ് പെട്ടി മോഷ്ടിക്കുമെന്ന് ഞങ്ങൾ കരുതിയില്ല."

​നിരഞ്ജൻ നെറ്റി ചുളിച്ചു.

"മോഷണം പോയെന്നോ? എന്നിട്ട്?"

​"അതെ സാർ. വണ്ടി മോഷ്ടിച്ച ആൾ പാതിരാത്രി ഇത് സിറ്റിയിലൂടെ ഓടിച്ചു പോയി. പക്ഷേ നിയന്ത്രണം വിട്ട ബസ് നേരെ ഇടിച്ചു കയറിയത് അവിടുത്തെ ഒരു ബോയ്‌സ് ഹോസ്റ്റലിലേക്കാണ് . വലിയൊരു ശബ്ദത്തോടെ ഹോസ്റ്റലിന്റെ മതിൽ തകർത്ത് അകത്തേക്ക് കയറി ഹോസ്റ്റലിന്റെ മുൻ ഭാഗം തകർത്തു . വിവരം അറിഞ്ഞ് ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ആ കള്ളൻ അവിടുന്ന് രക്ഷപ്പെട്ടിരുന്നു. അവനെ പിടിക്കാൻ പറ്റിയില്ല. ആ ഇടിയിലാണ് ഈ ബസ്സിന്റെ മുൻഭാഗം ഇങ്ങനെ തകർന്നു പോയത്."

​പോലീസുകാരൻ പറഞ്ഞത് കേട്ട് നിരഞ്ജൻ ആലോചനയിലാഴ്ന്നു. വെറുമൊരു കള്ളൻ എന്തിനാണ് ഈ മരണവണ്ടി മോഷ്ടിക്കുന്നത്? അതും ഒരു ബോയ്‌സ് ഹോസ്റ്റലിലേക്ക് തന്നെ ഇത് ഇടിച്ചു കയറ്റിയതിൽ എന്തോ ഉദ്ദേശമില്ലേ?

​ആ ബോയ്‌സ് ഹോസ്റ്റലിൽ അന്ന് താമസിച്ചിരുന്നവർ ആരായിരുന്നു? ലയയെ പീഡിപ്പിച്ച ആ രാഷ്ട്രീയക്കാരുടെ മക്കൾ അവിടെ ഉണ്ടായിരുന്നോ?

​നിരഞ്ജൻ ചിന്തിച്ചു പെട്ടന്ന് ഒരു കാര്യം ഓർത്തപ്പോൾ നിരഞ്ജന്റെ സിരകളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. അല്പം മുൻപ് വിഷ്ണുവിന്റെ വീടിന്റെ പിന്നാമ്പുറത്ത് കണ്ട ആ പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ അവന്റെ കൺമുന്നിൽ തെളിഞ്ഞു വന്നു. കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിന് നടുവിൽ, കരിങ്കല്ലുകൾ അടർന്നു വീണ ആ ഹോസ്റ്റൽ കെട്ടിടം.

​"അതെവിടെയാ... ആ ബസ് ഇടിച്ചു കയറിയ ആ ഹോസ്റ്റൽ ഇപ്പോൾ എവിടെയാ?"

ഒരുതരം വെപ്രാളത്തോടെ നിരഞ്ജൻ ആ പോലീസുകാരന്റെ തോളിൽ പിടിച്ചു ചോദിച്ചു.

​പോലീസുകാരൻ പതുക്കെ ആ സ്ഥലം വിവരിച്ചു. അയാൾ പറഞ്ഞു നിർത്തിയതും നിരഞ്ജന്റെ ഉള്ളൊന്നു കാളി. അത് വിഷ്ണുവിന്റെ വീടിന്റെ തൊട്ടുപിന്നിലുള്ള ആ പഴയ പറമ്പ് തന്നെയായിരുന്നു!

​നിരഞ്ജൻ ആ തകർന്ന ബസ്സിന്റെ മുൻഭാഗത്തേക്ക് ഒരിക്കൽ കൂടി നോക്കി. എല്ലാം ഒരു ഭീകരമായ ചിത്രമായി അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു:

​അത് വെറുമൊരു മോഷണമോ അപകടമോ

💬 Comments

View all comments