Chapter Title : പപ്പയുടെ സ്വന്തം റുബി 2 [വിനയൻ]
മുത്തെ ! ഇപ്പൊ എന്റെ മോള് പഠിത്ത ത്തിൽ നന്നായ് ശ്രദ്ദിക്കണം മുത്തെ ! മോ ളെ കുറിച്ച് പപ്പക്ക് ഒരുപാടു പ്രതീ ക്ഷകൾ ഉണ്ട് ........
മോൾടെ മറ്റെല്ലാ കൊച്ചു കൊച്ചു കുസൃതികൾക്കും ഈ പപ്പയുണ്ടാകും കൂടെ പോരെ ..........
അത് കേട്ട റുബി പൊട്ടി ചിരിച് അവനെ ചേർത്ത് പിടിച്ച് ചുംബി ച്ചു കൊണ്ട് അവൾ പറഞ്ഞു ..........
അല്ലെങ്കിലും എനിക്കറിയാം എന്റെ ഏതു കാര്യവും സാധിച്ചു തരുന്ന എന്റെ പപ്പ കുട്ടനെ I LOVE YOU SO MUCH PAPPA ........
അവരുടെ കാർ അതി വിശാലമായ സ്കൂൾ കൊബൌണ്ടിൽ കടന്നതോടെ ദൂരെ കണ്ട പടർന്നു പന്തലിച്ച തണൽ മരത്തെ ചൂണ്ടി അവൾ പറഞ്ഞു ദേ ആ കാണുന്ന മരത്തിനടുത്തേക്ക് പോ പപ്പാ .....
എന്തിനാ മോളെ ഇപ്പൊ അവിടേക്കു പോണേ ബെ ല്ലടിക്കാൻ പത്തു മിനിട്ടല്ലേ ബാക്കിയുള്ളൂ ! ..........
വീണ്ടും അവനെ ചേർത്ത് പിടിച്ച് ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു അത്രേം സമയം കൂടി എനിക്ക് എന്റെ പപ്പ കുട്ടനെ ചേർന്ന് ഇരിക്കാലോ ............
ബെൽ ശബ്ദം കേട്ട ഉടനെ അവനെ വിട്ട് എഴുന്നേറ്റ റുബി ബാഗുമെടുanത്തു പുറത്ത് ഇറങ്ങി അവനെ കൈ വീശി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു ക്ലാസ് കഴിയുമ്പോൾ ഞാൻ വിളിക്കാം പപ്പാ ........... തിരികെ ഓഫീസിലേക്ക് പോകുന്ന വഴിക്ക് അവന്റെ മനസ്സ് മുഴുവൻ കിലു കിലെ ചിരി ച്ചു ഏത് നേരവും തന്നോട് കൊഞ്ചി കുഴഞ്ഞു നട ക്കുന്ന തന്റെ പൊന്നു മോൾ മാത്രം
💬 Comments
View all comments