0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 93.6K

"എനിക്ക് തീരെ മനസ്സിലാവുന്നില്ല ഈ ഉരുണ്ടു കളി ..."

"എനിക്കും അത്പോലെ ഒരാഗ്രഹം..."

റീന വിശ്വസിക്കാൻ കഴിയാതെ ചേട്ടനെ തന്നെ നോക്കിയിരുന്നു... തന്നെ നോക്കാതെ വണ്ടി ഓടിച്ചിരുന്ന ചേട്ടനെ അവൾ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു.... ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത ഭാര്യയുടെ മുഖം കണ്ടപ്പോ അയാൾക്ക് ഭയമായി...

"റീനേ ഞാൻ പറഞ്ഞന്നെയുള്ളൂ... ദേഷ്യം പിടിക്കല്ലേ..."

"പിന്നെ കെട്ടിപ്പിടിച്ചു ഉമ്മ തരാം... എന്നെ കൊണ്ട് പറയിക്കല്ലേ.... നിങ്ങൾക്ക് വേറെ പെണ്ണുങ്ങളെ വേണമെങ്കിൽ കാശ് കൊടുത്തോ അല്ലാതെയോ നോക്ക് അല്ലാതെ എന്നെ കണ്ടിട്ടാണെങ്കിൽ ചേട്ട ശരിക്കറിയാലോ എന്നെ....".

"മുത്തേ വിട്ടേക്ക്... ഉള്ളിലുള്ളത് പറഞ്ഞു അത്രേയുള്ളൂ തെറ്റ്.... ഇനി ഉണ്ടാവില്ല...."

ചേട്ടന്റെ ഫോണവൾ തിരികെ കൊടുത്ത് സൈഡിലേക്ക് നോക്കിയിരുന്നു.... വീടിന്റെ ഗേറ്റിൽ എത്തിയപ്പോൾ റീനയിറങ്ങി ഗേറ്റ് തുറന്നു... എന്നാൽ അവളിറങ്ങിയ ഉടനെ കാറും എടുത്ത് സതീശൻ നേരെ വെച്ചു പിടിച്ചു... തന്നോടുള്ള ദേഷ്യം മുഴുവൻ റോഡിലും വണ്ടിയിലും കാണിക്കുന്നത് അവൾ അവിടെ നിന്ന് കണ്ടു.... എന്നാലും ചേട്ടൻ അങ്ങനെ പറയുമെന്നവൾ ഒരിക്കലും കരുതിയില്ല...

സാധരണ ഓഫീസിൽ നിന്നും വന്നാൽ പുറത്തൊന്നും പോകാത്ത ചേട്ടനിന്ന് സമയം ഒൻപത് കഴിഞ്ഞിട്ടും വരാത്തത് കണ്ടപ്പോ റീനക്ക് പേടിയായി... രണ്ട് മൂന്ന് വട്ടം വിളിച്ചിട്ടും ഫോണും എടുത്തില്ല... ആരെങ്കിലെയും വിളിച്ച് വിവരം ചോദിക്കാമെന്ന് കരുതിയാൽ ചേട്ടന്റെ ഫ്രണ്ട്സിന്റെ നമ്പറും കയ്യിലില്ല... പണിയെല്ലാം തീർത്ത് മോളെ ഉറക്കി റീന കുളിക്കാനായി കയറിയപ്പോ മുറ്റത്തേക്ക് കാർ വന്നു നിൽക്കുന്ന ശബ്ദം അവൾ കേട്ടു... വേഗം കുളിച്ചു റീന പുറത്തേക്ക് വന്നു...

"ഞാൻ കുളിക്കാൻ കയറി..."

"അഹ്..."

അവളെ നോക്കാതെ സതീശൻ

💬 Comments

View all comments