0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 93.6K

മൂളികൊണ്ട് അകത്തേക്ക് കയറി....

"ചേട്ടാ ഫുഡ് വേണ്ടേ....??

നേരെ റൂമിലേക്ക് കയറുന്നത് കണ്ടവൾ ചോദിച്ചു...

"ഞാൻ കഴിച്ചു..."

ചേട്ടനു വേണ്ടി എടുത്ത് വെച്ച ഫുഡ് കിച്ചനിൽ കൊണ്ട് വച്ചു റൂമിൽ വന്നപ്പോ അവൾ കണ്ടത് ലൈറ്റെല്ലാം ഓഫാക്കി ഉറങ്ങുന്ന ചേട്ടനെയാണ്.... അതും കൂടി കണ്ടപ്പോ അവൾക്ക് വല്ലാത്ത വിഷമമായി... ഒരു വട്ടം ചേട്ടാ എന്ന് വിളിച്ചെങ്കിലും അയാൾ വിളി കേട്ടില്ല.... ഉള്ളിൽ സങ്കടമൊതുക്കി അവളും കിടന്നു....

"ചേട്ടാ എന്നെയൊന്ന് കൊണ്ടുവിടാമോ നല്ലോം വൈകിയിന്ന്...."

തിരക്കിട്ട് ഡ്രെസ്സ് മാറുന്നതിനിടയിൽ റീന ചോദിച്ചു...

"ഞാനും വൈകി..."

അലസമായ മട്ടിൽ മറുപടി നൽകി സതീശൻ തന്റെ കാറിന്റെ കീയും എടുത്ത് ഇറങ്ങി...

"പ്ലീസ് ചേട്ടാ ഞാനും വരുന്നു.... പിന്നെ എനിക്കൊരു കാര്യം പറയാനുമുണ്ട്...."

എന്തെന്ന മട്ടിൽ അവളെ നോക്കി സതീശൻ അവിടെ തന്നെ നിന്നു...

"ഒറ്റ മിനുട്ട് ഇപ്പൊ വരാം..."

സതീശൻ പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ട് ചെയ്ത് ഭാര്യയെ കാത്തിരുന്നു.... തൃതിയിൽ വാതിൽ ലോക്ക് ചെയ്ത് റീന ഓടി വന്നു കാറിൽ കയറി.... കുറച്ചു ദൂരം മുന്നോട്ട് പോയിട്ടും രണ്ട് പേരും ഒന്നും മിണ്ടിയില്ല...

"ചേട്ടാ എനിക്ക് സംസാരിക്കണം..."

"പറയ്..."

"എന്താണ് ചേട്ടൻ മിണ്ടാതെ നടക്കുന്നത്...??

"നിനക്ക് തോന്നുന്നതാ..."

"അല്ല... ചേട്ടനിന്നലെ സീരിയസായി പറഞ്ഞതാണോ...??

"ഉള്ളിൽ തോന്നി ഞാനത് തുറന്നു പറഞ്ഞു... അത്രേയുള്ളൂ...."

"ചേട്ടാ ഇന്നലെയത് കേട്ടപ്പോ എനിക്ക് എന്താ പറയാ... ചിന്തിക്കാൻ കൂടി വയ്യ അതൊന്നും..."

"ഇന്നലെ നീ പറഞ്ഞല്ലോ ഇനി ഈ വിഷയം ചർച്ച ചെയ്തു വെറുതെ സമയം കളയണ്ട..."

"പിന്നെ അതും പറഞ്ഞെന്നോട് ദേഷ്യം പിടിച്ചിരിക്കാനാണോ ഭാവം..."

💬 Comments

View all comments