Chapter Title : പരസ്പ്പരം പാർട്ട് 4
തട്ടേൽ വറീതിന്റെ അല്ലേ മോൾ..........ഹും..... ഇപ്പോൾ പത്തു പുത്തൻ ഉണ്ടാക്കി....... എന്നാലും പഴയ കൊണം മാറാതില്ലല്ലോ.. നിനക്കറിയോ ഞാൻ ഇവളെ കെട്ടുമ്പോൾ ഇവടപ്പനു ഇന്നീ കാണുന്ന റബറും ബസും പെട്രോൾ പമ്പും..... ഒരു കോപ്പും ഇല്ലാ...... ഒണ്ടേൽ ലവൾ പറയട്ടെ.. അച്ചായൻ സൂസിയാന്റിയെ നോകി.......... ഒണ്ടാരുന്നോടീ ??? സൂസി ...ഓഹ്ഹ് ഞങ്ങൾ ഇതിയാന്റെ വീട്ടുകാരുടെ അത്ര പണക്കാരല്ലെങ്കിലും..... നല്ല ഒന്നാംതരം തറവാടികൾ ആ........ ആന്റിയും വിട്ടുകൊടുകുന്നില്ല. പിന്നെ ഇതിയാൻ ആദ്യമായി ഇങ്ങോട്ടു വരാൻ വിസക്ക് പണം തന്നു സഹായിക്കാൻ പരുത്തി കുരുവും ആട്ടിൻ കാട്ടവും വിറ്റു നടക്കുന്ന എന്റെ അപ്പനെ ഒണ്ടാരുന്നോള്ളു..... അതൊന്നും ഇതിയാനും മറക്കരുത്...... ഇപ്പോൾ സഹായിക്കുന്നുണ്ടെങ്കിൽ.... അതൊക്കെ .... അന്ന് എന്റെ അപ്പൻ ചെയ്തതിന്റെ നൂറിൽ ഒന്നേ അകത്തുള്ളു...... നല്ല ഒരു പഞ്ച് ഡയലോഗ് പറഞ്ഞു തീർത്ത സുഖത്തോടെ ആന്റി ഒരു പെഗ് കൂടി എടുത്തൊഴിച് സെവൻ അപ്പ് കൂടി ഒഴിക്കാതെ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി...... ഞാൻ സത്യത്തിൽ ഇത്രയും പ്രദീക്ഷിച്ചില്ല....... അത് കൂടി ചെന്നപോൾ ആന്റിക് അച്ചായനെക്കാൾ ഫോം ആയി .... ഇവള് പറഞ്ഞത് ഉള്ളതാ ഡാ ബിജു...... ഇവടപ്പന്റെ നല്ല മനസ് ആ ഒരു മനുഷ്യന്റെ സഹായം ഇല്ലായിരുന്നു എങ്കിൽ ഈ അച്ചായൻ ഇന്ന് ഈ കാണുന്ന നിലയിൽ ഒന്നും ഏതിലായിരുന്നു.. പിന്നെ സ്വല്പം കഴിച്ചു കഴിഞ്ഞാൽ.... ഭാര്യമാരും ആയി സ്വല്പം അടിപിടി ഇല്ലാതെ എന്തോന്നു കുടി അല്ലേ സൂസി ആന്റി അച്ചായൻ പറഞ്ഞത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു പക്ഷെ അത് ഒരുമാതിരി അർദ്ധ ബോധാവസ്ഥയിൽ ഉള്ള ചിരിയാണെന്നു
💬 Comments
View all comments