Chapter Title : പറയാൻ കൊതിച്ച കഥകൾ [Mr. Delta]
കുറച്ച് ചളിയൊക്കെ അടിച്ച് അവളുമായി കൂടുതൽ അടുത്തിടെ പിഴകാൻ തുടങ്ങി.
ബസ് കൊയിലാണ്ടി സ്റ്റാൻഡ്ന്ന് എടുത്തു.
മെയിൻ റോഡിലോട്ട് കയറി.
ഞങ്ങൾ പോയിക്കൊണ്ടിരിക്കുകയാണ്.
അങ്ങനെ ഞാൻ ചെറിയ ചെറിയ ചളിയൊക്കെ അടിച്ചു അവളുടെ പ്രീതി സമ്പാദിച്ചുകൊണ്ടിരുന്നു.
അതിനിടയ്ക്ക് ഞങ്ങൾ വീട് എവിടെയാണെന്ന് ഷെയർ ചെയ്യാൻ തുടങ്ങി.
രണ്ടുപേർക്കും വടകരയിൽ നിന്നും വില്യാപ്പള്ളിയിലേക്ക് ആണ് പോകേണ്ടിയിരുന്നത്.
അവളുടെ വീട് വില്യാപ്പള്ളി ആയിരുന്നെങ്കിൽ എന്റെ വീട് അവിടെ നിന്നും വീണ്ടും രണ്ട് കിലോമീറ്റർ കൂടി പോകേണ്ടിയിരുന്നു.
ഞങ്ങൾ വില്ലപ്പള്ളി അവിടെ പരിചയമുള്ള കോമൺ ഫ്രണ്ട്സ് ഉണ്ടോ എന്ന് അറിയുന്ന കാര്യങ്ങളൊക്കെ സംസാരിച്ചു.
അപ്പോൾ അവൾ പഠിച്ചതും വളർന്നുതും കുറ്റിയാടി ഭാഗത്തായിരുന്നു.
അവള് രണ്ടു വർഷമായിട്ടൊള്ളു ഇവിടെക്ക് മാറി താമസിച്ചിട്ടു.
അപ്പോ ഞങ്ങൾക്ക് കോമൺ ആയിട്ട് പരിചയമുള്ള ആരും ഇല്ലായിരുന്നു സത്യം പറഞ്ഞാൽ.
ഞങ്ങൾ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരുന്നു.
ഈ സംസാരിക്കുന്നത് ഇതിനിടയിൽ എനിക്ക് അവളുടെ സൗന്ദര്യം കൂടിക്കൂടി വരുന്നതായിട്ട് തോന്നി.
ഞാൻ അവളെ നന്നായിട്ട് ശ്രദ്ധിക്കാൻ തുടങ്ങി അവളുടെ സംസാരവും ചുണ്ട് കണ്ണുകൾ അവളുടെ വസ്ത്രം, ഇരുനിറം ആണെങ്കിലും അവൾ സൂക്ഷിക്കുന്ന അതെല്ലാം എന്നെ സ്വാധീനിച്ചു അവൾ ഉപയോഗിച്ചിരിക്കുന്ന ഓരോ അവളുടെ ആഭരണങ്ങൾ ആയാലും അവൾക്ക് ചേരുന്ന രീതിയിലുള്ളവയും വളരെ ശ്രദ്ധിച്ച് ഉപയോഗികുന്നതായിട്ട് എനിക്ക് തോന്നി.
ഞാൻ ബസിൽ ആരെങ്കിലും ഉണ്ടോ ഞങ്ങളുടെ സംസാരം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ അങ്ങനത്തെ ഒരു കാര്യത്തിലും ഞാൻ ബോധവാനായിരുന്നില്ല.
സാധാരണ ഒരു പെൺകുട്ടിയോട് സംസാരിക്കുമ്പോൾ ഞാൻ പരിചയമുള്ള ആരെങ്കിലും കാണുമോ പ്രത്യേകിച്ച് കോളേജിന് പുറത്ത് സംസാരിക്കുമ്പോൾ ഞാൻ നോക്കാറുണ്ടായിരുന്നു.
പക്ഷെ ഇവൾ എന്നെ ഭയങ്കര അട്രാക്റ്റഡ് ആയിരുന്നു.
സംസാരിച്ചുകൊണ്ടിരുന്നു.
അതിനടുക്കി ഞങ്ങളുടെ കൈകളും ഷോൾഡറും ഷോൾഡറും തമ്മിൽ ഉരയുന്നുണ്ട്.
കൊയിലാണ്ടി കൊല്ലം കഴിഞ്ഞു പെട്ടെന്ന് ഒരു പേരും മഴ എന്ന് പറഞ്ഞു കഴിഞ്ഞാൽ സത്യം പറഞ്ഞാൽ ഒരു മഴക്കാലം കഴിഞ്ഞിട്ടുള്ളൂ.
മഴ ഇടക്കിടക്ക് പെയ്യാറുണ്ട് പക്ഷേഇതാ ആ സമയത്തെ മഴ ഒരു ഭയങ്കര മഴയായിരുന്നു.
ഈ ബസ്സിന് എല്ലാം വിൻഡോ സൈഡിൽ ക്ലിപ്പ് ഷട്ടറുകൾ ആയിരുന്നു മിക്കവാറും ഇപ്പോഴുള്ള പുതിയ ബസുകൾ എല്ലാം ഗ്ലാസ് ആണ്
💬 Comments
View all comments