Chapter Title : പറയാൻ മറന്ന പ്രണയം 1 [Vesper]
"നീ എന്നെ മറന്നുപോയിട്ടുണ്ടെങ്കിൽ എന്ന്." ജിത്തുവിന്റെ ഹൃദയം ഒന്ന് പിടഞ്ഞു. നാല് വർഷമായി അവൻ അനുഭവിച്ച അതേ ഭയമായിരുന്നു അത്. "ഞാൻ മറക്കില്ലായിരുന്നു." ആത്മേയ ചിരിച്ചു. "ഇപ്പോൾ അറിയാം." പുറത്ത് ഒരു ഇടി മുഴങ്ങി. ജനൽച്ചില്ലുകൾ ചെറുതായി വിറച്ചു. അറിയാതെ ആത്മേയ ഒന്ന് ഞെട്ടി. ജിത്തു അത് ശ്രദ്ധിച്ചു. "ഇപ്പോഴും ഇടിമിന്നൽ പേടിയാണോ?" അവൾ അത്ഭുതത്തോടെ നോക്കി. "നിനക്ക് അത് ഓർമ്മയുണ്ടോ?" "കോളേജ് ടൂറിന് പോയപ്പോൾ ഒരു രാത്രി മഴ പെയ്തത് ഓർമ്മയില്ലേ?" ആത്മേയയുടെ കണ്ണുകൾ വിടർന്നു. "അത് നിനക്ക് ഓർമ്മയുണ്ടോ?" "എനിക്ക് നിന്നെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ ഓർമ്മയുണ്ട്." അവൾ ഒന്നും പറഞ്ഞില്ല. ചില നിമിഷങ്ങൾ അവർ പരസ്പരം നോക്കി നിന്നു. മഴയുടെ ശബ്ദം മാത്രം. ആ നിമിഷത്തിൽ വർഷങ്ങളുടെ ദൂരം ഇല്ലാതായതുപോലെ തോന്നി. --- പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. എന്നിട്ടും മഴ നിന്നില്ല. ആത്മേയ സോഫയുടെ ഒരു വശത്ത് ഇരിക്കുകയായിരുന്നു. ജിത്തു മറുവശത്തും. പക്ഷേ അവരുടെ സംഭാഷണം ഇപ്പോൾ പഴയ സൗഹൃദത്തിനപ്പുറത്തേക്ക് കടന്നിരുന്നു. "ജിത്തു..." "മ്?" "നീ സത്യം പറഞ്ഞാൽ മാത്രം മതി." "പറ." "ഞാൻ നിനക്ക് ശരിക്കും അത്ര പ്രിയപ്പെട്ടതായിരുന്നോ?" ആ ചോദ്യം കേട്ട് അവൻ കുറച്ച് നിമിഷം മിണ്ടാതിരുന്നു. പിന്നെ ഒരു ചെറുചിരിയോടെ ചോദിച്ചു. "ഇപ്പോൾ അത് ചോദിക്കുകയാണോ?" "ഉത്തരം പറയ്." ജിത്തു ജനലിന് പുറത്തേക്ക് നോക്കി. പുറത്ത് മഴ പെയ്യുകയായിരുന്നു. അവന്റെ മനസ്സിലും വർഷങ്ങളായി അടക്കിവെച്ച വികാരങ്ങൾ നിറഞ്ഞുനിന്നു. "കൊച്ചു..." "മ്?" "കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരു ശീലം ഉണ്ടായിരുന്നു." "എന്ത്?" "നീ വരുന്നതിന് മുമ്പ് ക്ലാസിൽ എത്തും." "അതെന്തിന്?" "കാരണം
💬 Comments
View all comments