Chapter Title : പറയാൻ മറന്ന പ്രണയം 1 [Vesper]
പെൺകുട്ടിയായിരുന്നു ആത്മേയ. അവളെക്കുറിച്ച് അവൻ എന്നും കരുതലോടെയാണ് ചിന്തിച്ചിരുന്നത്. അതിനാൽ തന്നെ, ഇന്നലെ രാത്രി താൻ തിടുക്കപ്പെട്ടോ എന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു. അപ്പോഴാണ് പിന്നിൽ നിന്ന് ആത്മേയയുടെ ശബ്ദം കേട്ടത്. "ഇത്ര രാവിലെ തന്നെ എഴുന്നേറ്റോ?" ജിത്തു തിരിഞ്ഞുനോക്കി. അവൾ ദേഹം പുതപ്പിനാൽ മൂടിയിരുന്നു ഉറക്കത്തിന്റെ ചെറിയ ക്ഷീണം ഇപ്പോഴും മുഖത്തുണ്ടെങ്കിലും, അവൾ ചിരിക്കുകയായിരുന്നു. "ഉറക്കം പോയി." "എന്തുപറ്റി?" ജിത്തു കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ പതിയെ പറഞ്ഞു. "കൊച്ചു..." "മ്?" "എനിക്ക് ഒരു കാര്യം പറയാനുണ്ട്." അവളുടെ മുഖത്തെ ചിരി മാഞ്ഞില്ല. "പറ." ജിത്തു ഒരു ദീർഘനിശ്വാസം വിട്ടു. "ഇന്നലെ നടന്നതിനെക്കുറിച്ച്..." അവൾ ശാന്തമായി അവനെ നോക്കി. "എനിക്ക് അറിയില്ല... എനിക്ക് തോന്നുന്നു ഞാൻ..." വാക്കുകൾ പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. ആത്മേയ കുറച്ചുനേരം അവനെ നോക്കിനിന്നു. പിന്നെ പതിയെ അവന്റെ അടുത്തേക്ക് നടന്നു. "നിനക്ക് കുറ്റബോധമാണോ?" ജിത്തു മറുപടി പറഞ്ഞില്ല. അത് തന്നെയായിരുന്നു മറുപടി. ആത്മേയ ചെറുതായി ചിരിച്ചു. "നീ ശരിക്കും പഴയ ജിത്തു തന്നെയാണ്." "കൊച്ചു..." "എന്നെ നോക്ക്." അവൻ പതിയെ അവളുടെ കണ്ണുകളിലേക്ക് നോക്കി. "ഇന്നലെ എന്തെങ്കിലും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി സംഭവിച്ചോ?" "ഇല്ല." "എനിക്ക് വിഷമമുണ്ടെന്ന് തോന്നുന്നുണ്ടോ?" "ഇല്ല." "പിന്നെ?" ജിത്തു മിണ്ടാതിരുന്നു. ആത്മേയ അവന്റെ കൈകളിൽ തന്റെ കൈ ചേർത്തു. "ജിത്തു... ഇന്നലെ രാത്രി സംഭവിച്ചത് ഒരു തെറ്റായി ഞാൻ കാണുന്നില്ല." അവൻ അവളെ നോക്കി. "നമ്മൾ പരസ്പരം സ്നേഹിക്കുന്ന രണ്ട് ആളുകളാണ്." "പക്ഷേ..." "പക്ഷേ ഒന്നുമില്ല." അവളുടെ ശബ്ദം മൃദുവായിരുന്നെങ്കിലും ഉറച്ചതായിരുന്നു. "നാല് വർഷം മുൻപ് പറയാതെ
💬 Comments
View all comments