Chapter Title : പറയാൻ മറന്ന പ്രണയം 1 [Vesper]
തന്നെയാണ് ചിരിച്ചുകൊണ്ട് ചോദിച്ചത്. "എന്താ ഇങ്ങനെ നോക്കുന്നത്?" "നാല് വർഷം മുമ്പ് കാണാതെ പോയ ആളെ ഇപ്പോൾ ശരിക്കും കാണുന്നുണ്ട്." അവൾ ചെറുതായി തലകുനിച്ചു. കവിളുകൾ ചുവന്നത് അവൻ ശ്രദ്ധിച്ചു. അവർ ചായക്കടയിൽ ഇരുന്നു. സംസാരം തുടങ്ങി. പക്ഷേ അത് ചാറ്റിലെ പോലെ ആയിരുന്നില്ല. നേരിട്ട് അവളുടെ ചിരി കാണാൻ കഴിയുന്നത് മറ്റൊരു അനുഭവമായിരുന്നു. അവൾ ചിരിക്കുമ്പോൾ കണ്ണുകൾ ചെറുതായി ചുരുങ്ങുന്നത്. സംസാരിക്കുമ്പോൾ കൈകൾ കൊണ്ട് ആംഗ്യങ്ങൾ കാണിക്കുന്നത്. ആലോചിക്കുമ്പോൾ മുടി ചെവിക്ക് പിന്നിലേക്ക് ഒതുക്കുന്നത്. ഇതെല്ലാം ജിത്തു വർഷങ്ങൾക്ക് മുമ്പ് ദൂരെ നിന്ന് മാത്രം കണ്ടിട്ടുള്ളതാണ്. ഇന്ന് അതെല്ലാം തൊട്ടടുത്ത്. സമയം എങ്ങനെ കടന്നുപോയെന്ന് അവർ അറിഞ്ഞില്ല. ആകാശം പതിയെ ഇരുണ്ടു തുടങ്ങി. "എനിക്ക് പോകണം," ആത്മേയ പറഞ്ഞു. "ഞാൻ കൊണ്ടാക്കാം." "വേണ്ട." "എന്താ വേണ്ടേ?" "ബുദ്ധിമുട്ടാകും." "നാല് വർഷം കാത്തിരുന്ന ആളെ വീട്ടിൽ കൊണ്ടാക്കാൻ ബുദ്ധിമുട്ടില്ല." അവൾ ചിരിച്ചു. അവസാനം സമ്മതിച്ചു. --- ആത്മേയ ബൈക്കിന്റെ പിന്നിൽ കയറിയപ്പോൾ ജിത്തുവിന്റെ ഹൃദയം വീണ്ടും വേഗത്തിലായി. അവർ യാത്ര തുടങ്ങി. സന്ധ്യക്കാറ്റ് മുഖത്തേക്ക് വീശുന്നുണ്ടായിരുന്നു. റോഡിൽ തിരക്ക് കുറവായിരുന്നു. കുറച്ച് സമയം രണ്ടുപേരും ഒന്നും സംസാരിച്ചില്ല. പക്ഷേ ആ മൗനത്തിന് പോലും ഒരു ഭംഗിയുണ്ടായിരുന്നു. "ജിത്തു..." പിന്നിൽ നിന്ന് അവളുടെ ശബ്ദം കേട്ടു. "മ്?" "are you happy?" അവൻ ചിരിച്ചു. "ഒരുപാട്." "എന്തിന്?" "കാരണം എന്റെ കോളേജ് ജീവിതത്തിലെ ഏറ്റവും വലിയ വിഷമം ഇന്ന് മാറിക്കിട്ടി." "ഏത് വിഷമം?" "നിന്നോട് സംസാരിക്കാതെ പോയത്." ആത്മേയ കുറച്ച് നേരം ഒന്നും പറഞ്ഞില്ല. പിന്നെ വളരെ പതിയെ
💬 Comments
View all comments