0%

Chapter Title : പറയാൻ മറന്ന പ്രണയം 1 [Vesper]

Author : Vesper Read All Parts 16.2K

മുഴങ്ങിക്കൊണ്ടിരുന്നു. പുറത്തുള്ള ലോകം മുഴുവൻ ആ മഴയിൽ അലിഞ്ഞുപോയതുപോലെ തോന്നി. ആത്മേയ വാതിൽ അടച്ച് തിരിഞ്ഞു. അപ്പോഴാണ് ജിത്തു അവളെ ശരിക്കും ശ്രദ്ധിച്ചത്. മഴയിൽ നനഞ്ഞ മുടി തോളിലേക്ക് ഒട്ടിക്കിടക്കുന്നു.കവിളുകളിൽ ഇപ്പോഴും മഴത്തുള്ളികൾ തങ്ങി നിൽക്കുന്നുണ്ട്.മുഖത്ത് നിന്നും കഴുത്തിലൂടെ നെഞ്ചിലേക്ക് ഒഴുകി ഇറങ്ങുന്ന വെള്ള തുള്ളി. അവൾ അവനെ നോക്കി ചിരിച്ചു. "എന്താ?" ജിത്തു അറിയാതെ ചിരിച്ചു. "ഒന്നുമില്ല." "കള്ളം." "ശരിക്കും ഒന്നുമില്ല." "കോളേജിലും ഇങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലും പറയാനുണ്ടാകും. പക്ഷേ പറയില്ല." അവൻ ചിരിച്ചുകൊണ്ട് തലകുനിച്ചു. അതിൽ മാറ്റമൊന്നും വന്നിട്ടില്ലായിരുന്നു. ആത്മേയ അകത്തേക്ക് നടന്നു. "ആദ്യം ഒരു ടവൽ തരാം. ഇല്ലെങ്കിൽ നാളെ പനി വരും." അവൾ ഒരു ടവൽ കൊണ്ടുവന്ന് അവന് കൊടുത്തു. "താങ്ക്സ്" "എന്നോട് നന്ദി പറയണ്ട." "പിന്നെ?" "നാല് വർഷത്തെ പലിശ സഹിതം സംസാരിച്ചാൽ മതി." ജിത്തു ചിരിച്ചു. അവൾ അടുക്കളയിലേക്ക് നടന്നു. "ചായ വേണോ?" "വേണം." "ഇപ്പോഴും ചായയാണോ ഫേവറിറ്റ്?" "ഇപ്പോഴും." "അത് മാറിയിട്ടില്ല." "നിന്നെ ഇഷ്ടമായത് പോലെ ചില കാര്യങ്ങൾ മാറില്ല." ആ വാക്കുകൾ പറഞ്ഞുകഴിഞ്ഞാണ് ജിത്തുവിന് അബദ്ധം മനസ്സിലായത്. ആത്മേയ കുറച്ച് നിമിഷം അവനെ നോക്കി നിന്നു. പിന്നെ ഒരു ചെറുചിരിയോടെ അടുക്കളയിലേക്ക് തിരിഞ്ഞു. എന്നാൽ ആ ചിരിയുടെ പിന്നിൽ ഒരു നാണം ഉണ്ടായിരുന്നു. --- ചായ തയ്യാറാകുന്നതുവരെ ജിത്തു വീട്ടിനുള്ളിലൂടെ നോക്കി. ഡെസ്കിന് മുകളിൽ നോവലുകൾ നിരന്നു കിടക്കുന്നുണ്ടായിരുന്നു. ചില കവിതാ പുസ്തകങ്ങളും. അവൻ ഒരു പുസ്തകം എടുത്തു. അതിനുള്ളിൽ നിന്ന് ഒരു പഴയ ഫോട്ടോ താഴേക്ക് വീണു. ജിത്തു അത് കുനിഞ്ഞെടുത്തപ്പോൾ അവന്റെ കണ്ണുകൾ

💬 Comments

View all comments