Chapter Title : പറയാന്‍ മറന്നത് ടീസര്‍ [KARNAN THE DARK PRINCE]
വളര്‍ച്ച അമ്മയില്‍ ഭീതി ജനിപ്പിച്ചിരുന്നു.
ക്ലാസില്‍ താന്‍ വീണ്ടും ഒറ്റപ്പെട്ടു. ആണ്‍ കുട്ടികളില്‍ നിന്നും പരമാവധി അകന്ന് നിന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ കൂടെ കൂടാനും പറ്റില്ലല്ലോ.
ആണ്‍കുട്ടികളുടെ തട്ടലും മുട്ടലും തന്നില്‍ ഈര്‍ഷ്യ ഉണ്ടാക്കി. ക്ലാസിന്‍റെ മൂലയിലേക്ക് ഞാന്‍ ഒതുങ്ങി കൂടി.
ക്ലാസ് ടീച്ചര്‍ എന്‍റെ അവസ്ഥ അമ്മയെ അറിയിച്ചിരുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ഇതിനെ കുറിച്ച് ചോദിച്ചു. ഒരു തേങ്ങലോടെ താന്‍ എല്ലാ കാര്യവും അമ്മയോട് പറഞ്ഞു.
അന്ന് അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. തന്നെ വേറുക്കാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. ‘ പെണ്‍കുട്ടികളുടെ ഡ്രെസ്സും ആഭരണങ്ങളും വാങ്ങിത്തരാം ’ എന്ന് പറഞ്ഞു. പക്ഷെ അന്ന് താന്‍ അതെല്ലാം നിരസിക്കുകയാണ് ചെയ്തത്.
പിന്നെ എന്ന് മുതലാണ് ഞാന്‍ അത് വീണ്ടും കൊതിച്ചത്.......
ആര്‍ക്ക് വേണ്ടിയാണ്............
ഒരു തവണ നിരസിച്ചത് വീണ്ടും കൊതിയോടെ ചോദിച്ചപ്പോള്‍ അമ്മയുടെ കുത്തി-കുത്തിയുള്ള ചോദ്യങ്ങള്‍ക്ക് ഒന്നും പറയാനാകാതെ വിളറി നിന്നു, ഒരു കുസൃതി ചിരിയോടെ അമ്മ അവന്‍റെ പേര് പറയുമ്പോള്‍ എന്‍റെ കണ്ണുകളിലെ തിളക്കം ആദ്യം മനസിലാക്കിയതും അമ്മയാണ്.
നാണിച്ച് തല താഴ്ത്തി നിന്നപ്പോള്‍, എന്നിലെ പുതിയ ഭാവങ്ങളും, എന്നിലെ കുറുമ്പിയെ തിരിച്ചറിഞ്ഞതും അമ്മയാണ്.
ആ അമ്മയെ ആണ് ഒരു വര്‍ഷമായി താന്‍ കാണാന്‍ പോലും പോകാത്തത്. എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കിയത് കൊണ്ടാവാം എന്നും വിളിക്കുമ്പോഴും ഒരു പരാതിയും പറയാത്തത്.
അന്നാണ് എല്ലാത്തിന്‍റെയും തുടക്കം.................
◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊
ആറാം ക്ലാസില്‍
💬 Comments
View all comments