0%

Chapter Title : പറയാന്‍ മറന്നത് ടീസര്‍ [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 191
ആദ്യ ദിവസം. തന്‍റെ ജീവിതം മാറി മറിഞ്ഞത് അന്ന് മുതലായിരുന്നു.... ക്ലാസിലെ പുതിയ അഡ്മിഷന്‍. അവന്‍റെ വെറും ഒരു വരവായിരുന്നില്ല. ഇടിച്ച് കയറുകയായിരുന്നു, തന്‍റെ ജീവിതത്തിലേക്കും ജീവനിലെക്കും. ലാസ്റ്റ് ബെഞ്ചില്‍ താന്‍ എന്നും ഒറ്റക്കായിരുന്നു. തന്നോട് സംസാരിക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ആരും ആ ബെഞ്ചില്‍ ഇരിക്കില്ല. എന്നാല്‍ പതിവിന് വിപരീതമായി ഒരാള്‍ തന്‍റെ അടുത്ത് വന്നിരുന്നു. ആദ്യമൊന്നും ഞാന്‍ നോക്കിയില്ല. പിന്നെ തന്നെ കുറേ ശല്യപ്പെടുത്തി, സഹികെട്ട് മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ കണ്ടത് രണ്ട് ചെമ്പന്‍ മിഴികളാണ്. എന്‍റെ മനസിന്‍റെ ആഴങ്ങളില്‍ വേരുറച്ച രണ്ട് ചെമ്പന്‍ മിഴികള്‍... പിന്നീട് അങ്ങോട്ട്‌ ജീവിതം മാറുകയായിരുന്നു. എന്‍റെ ആദ്യ ഫ്രണ്ട്, എന്നും കൂടെ ഉണ്ടാവണം എന്ന് ഞാന്‍ ആഗ്രഹിച്ച ഫ്രണ്ട്...... ഞാന്‍ ഒരു കഴിവും ഇല്ലാത്ത മണ്ടന്‍ അല്ല എന്ന് മനസിലാക്കിയവന്‍. കഴിവില്ലായ്മയല്ല പേടി ആണ് എന്‍റെ പ്രശ്നം എന്ന് മനസിലാക്കിയവാന്‍. സമൂഹത്തോടുള്ള എന്‍റെ പേടിയെ എന്‍റെ ഒപ്പം നിന്ന് തുടച്ച് നീക്കിയവന്‍. എന്‍റെ വീട്ടില്‍ അവന് പൂര്‍ണ സ്വാതത്ര്യം ഉണ്ടായിരുന്നു. അത് പോലെ എനിക്ക് അവന്‍റെ വീട്ടിലും. എന്നിലെ മാറ്റം എല്ലാര്‍ക്കും അത്ഭുതമായിരുന്നു. അതിന്‍റെ എല്ലാ ക്രെഡിറ്റും അവന് തന്നെ കിട്ടി. അത് എനിക്ക് കൂടുതല്‍ സന്ദോഷം ഉണ്ടാക്കി. എന്‍റെ പെണ്‍ മനസിനും മാറ്റങ്ങള്‍ സംഭവിച്ചു. എന്നില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. പുതിയ സൗഹൃദങ്ങള്‍ വന്നു. ആരോടും പതറാതെ സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞു. പക്ഷെ അവനോട് മാത്രം ചിലപ്പോള്‍ പതറാതെ സംസാരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ഒറ്റ പുരികം പൊക്കി ചെമ്പന്‍ മിഴികള്‍ കൂര്‍പ്പിച്ചൊരു നോട്ടമുണ്ട്....... പറഞ്ഞു കൊണ്ടിരുന്നതും പറയാന്‍

💬 Comments

View all comments