Chapter Title : പറയാതെ കയറി വന്ന ജീവിതം 5 [അവളുടെ ബാകി] [Climax]
pending ആണ്."
ഞാൻ കഴിച്ചു കഴിഞ്ഞു കാർ എടുത്തു ഓഫീസിൽ ചെന്നു. ഓഫീസിലെ pending വർക്ക്
ഒക്കെ ഏകദേശം തീർത്തു ഞാൻ ഇറങ്ങിയപ്പോൾ 9 മണി കഴിഞ്ഞിരുന്നു.
ഞാൻ വേഗം വീട്ടിൽ പോയി. അവിടെ എനിക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കുളിച്ചു വന്നു കഴിക്കാൻ ഇരുന്നു. എല്ലാവരും കഴിച്ചു കഴിഞ്ഞെഴുന്നേറ്റ്.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രാത്രി കഴിച്ചു ഞാൻ റൂമിലേക്ക് പോകുമ്പോൾ കൃപ വന്നു വിളിച്ചു.
"ഡാ, കുറച്ചു നേരം സംസാരിച്ചിരിക്കാം."
"ആ നമ്മുക്ക് ബാൽക്കണിയിൽ ഇരിക്കാം"
എന്ന് പറഞ്ഞു ഞാൻ മുന്നേ നടന്നു. കൃപ എന്റെ തൊട്ട് പുറകെ വന്നു. ഞങ്ങൽ ഓരോ കസേര എടുത്തിരുന്നു.
കുറെ നേരം പുറത്തിട്ടു നോക്കിയിരുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല.
"ഡാ ചേച്ചി എന്നാ കുഞ്ഞിനെ കൊണ്ട് പോയത്."
നിശ്ശബ്ദത മുറിച്ചു കൊണ്ട് കൃപ ചോദിച്ചു.
"കഴിഞ്ഞ തവണ വന്നപ്പോൾ കൊണ്ട് പോയി. അവൻ ഉള്ളത് എനിക്കൊരു ആശ്വാസം ആയിരുന്നു. കുഞ്ഞാവ ഉള്ളപ്പോൾ ഞാൻ അവളെ പറ്റി ആലോചിച്ചിട്ടില്ല. കുഞ്ഞ് പോയപ്പോൾ എന്റെ ചിന്തകളിൽ പിന്നെയും അവളുടെ ഓർമകൾ വന്നു തുടങ്ങി."
"അത് നമ്മുക്ക് മറക്കാം. വേണേൽ എന്നെ കുഞ്ഞായി കണ്ടോ."
"അത് വേണോ മോളെ. ഞാൻ അങ്ങനെ കാണാൻ തുടങ്ങിയാൽ ശേരിയാകില്ല."
"അതെന്താ??"
"അതേ. ഞാനായിരുന്നു അവനെ കുളിപ്പിക്കുന്നത്. എന്റെ കൂടായിരുന്നു അവന്റെ കിടത്തം.ഞാൻ വാരിക്കൊടുത്താലെ അവൻ കഴിക്കുകയുള്ളയിരുന്നു. അങ്ങനെ എല്ലാം ഞാൻ തന്നെ ആയിരുന്നു."
"മോന്റെ പൂതി അങ്ങ് മനസ്സില് ഇരുന്നോട്ടെ."
"ഇപ്പൊ ഞാനയോ കുറ്റക്കാരൻ. നീയല്ലേ പറഞ്ഞ് നിന്നെ കുഞ്ഞായി
💬 Comments
View all comments