Chapter Title : പറയാതെ പ്രണയിച്ചവര്‍ 1
പറയില്ല.പക്ഷെ അവളുടെ കഴുത്തിലുള്ള ലോക്കറ്റില്‍ ഒരാളുടെ ഫോട്ടോയുണ്ട്.ആരാണെന്നോ എന്താണെന്നോ ഒന്നും മിണ്ടില്ല.സമയമാകുമ്പോള്‍ കാണിക്കാം എന്ന് പറയും.അവളെപ്പറ്റിച്ച് ആര്‍ക്കും എടുത്ത് നോക്കാന്‍ പറ്റില്ല.ലോക്കറ്റിന് പുറത്ത് തുറക്കുന്ന ഭാഗത്തായി ഒരു സില്‍വര്‍ കളറിലുള്ള റിബ്ബണ്‍ കൊണ്ട് സീല്‍ ചെയ്തിട്ടുണ്ട്.അതു പൊട്ടിച്ചാലെ തുറക്കാന്‍ പറ്റൂ....അത് പൊട്ടിച്ച് തുറന്നാലോ തിരിച്ച് സീല്‍ ചെയ്യാന്‍ പറ്റില്ല...തുറന്നത് അവളറിയുകേം ചെയ്യും.ഈ മൂന്ന് പേരോടും അവളെന്തേലും രഹസ്യം ആക്കി വെക്കുന്നുണ്ടേല്‍ അതീ ഫോട്ടോയുടെ കാര്യം മാത്രമാണ്.അതിലാര്‍ക്കും പരിഭവവുമില്ല. ഇനി വരുണ്‍.....വിനു എന്ന് ഇവര് വിളിക്കും. സുന്ദരനാണ്.സുമുഖനാണ്.പഞ്ചാരയാണ്.....അങ്ങനെയെല്ലാമാണ്. . ഒരിക്കല്‍ ഒരു സിനിമക്ക് നാലുപേരും കൂടെ എത്തിയത് വളരെ വൈകിയാണ്.ക്യൂ നിന്നാല്‍ ഈ അടുത്ത കാലത്തൊന്നും ടിക്കറ്റ് കിട്ടില്ല.മൂന്ന് പേരും കൂടെ ദീക്കുട്ടിയുടെ മുഖത്തേക് നോക്കി. . ദീക്കുട്ടി "ആ.....എന്നെ നോക്കണ്ട....ഇതിന്‍റെടേല്‍ കേറി ക്യൂ നില്‍ക്കാന്‍ എന്നെക്കൊണ്ട് വയ്യ" അവളെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പെണ്ണുങ്ങള്‍ടെ ഭാഗത്തുമുണ്ട് നീണ്ട നിര. പിന്നെയുള്ള വഴി എരക്കലാണ്.എബിയും കുട്ടുവും വിനുവും അന്തസായി എരക്കാന്‍ തൊടങ്ങി.വിനു നേരെ ചെന്നത് പെണ്ണുങ്ങളുടെ വരിക്ക് മുന്നിലേക്കാണ്. അവിടെ നാലാമത് നില്‍ക്കുന്ന പെണ്ണിനെ കണ്ടതും ഒന്ന് നിന്നു. "രണ്ട് ടിക്കറ്റ് എടുത്ത് തരോ...." അവളൊന്ന് ചിരിച്ചു.ഹൗ കൊല്ലുന്ന ചിരി.എടുക്കാം എന്ന് തലയാട്ടി സമ്മതിച്ചു. പൈസ കൊടുക്കാന്‍ നീട്ടിയതും അവള്‍ടെ പിന്നിലിരിക്കുന്ന ഒരുത്തി പറഞ്ഞു. "വെര്‍തെ വാങ്ങാന്‍ നിക്കണ്ട.അകത്ത് കേറാന്‍ നേരത്ത് ആളെ കണ്ടീലേല്‍ ആകെ പ്രശ്നാവും" അവള്‍ പേടിച്ചു എന്ന് മുഖം കണ്ടാല്‍ മനസ്സിലാവും.പൈസ വാങ്ങാന്‍ നീട്ടിയ കൈ പിന്‍ വലിച്ചു. "എന്‍റെ പൊന്നു പെങ്ങളേ...ഞാന്‍ വേണേല്‍ ദാ ഇവിടിങ്ങനെ നിന്നാളാം....എവിടേം പോവൂല..രണ്ട് ടിക്കറ്റ്.....പ്ലീസ്...." "അത്...." "....പ്ലീസ്...." "....ഒരു....." "....പ്ലീസ്...." അവളൊന്ന് പറയാന്‍ തുടങ്ങും മുന്നേ വളരേ കൃത്യമായി പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് കൊണ്ടിരുന്നു. ഒടുക്കം അവളു വഴങ്ങി.എബിക്കും കിട്ടി ഒരുത്തിയെ ... എബിയുടെ മുഖത്തോട്ട് നോക്കി ഏതോ ഒരു നടനോടൊക്കെ സംസാരിക്കും പോലെയായിരുന്നു ആ പെണ്ണിന്‍റെ മുഖം.എബി അവളെ മടക്കി കയ്യിലെടുത്തൂന്ന് പറയാം.കുട്ടുവും ദീക്കുട്ടിയും വിനുവിനെയും എബിയെയും മാറിമാറി നിരീക്ഷിച്ച് കൊണ്ടേ ഇരുന്നു. വിനു പിന്നെ പഞ്ചാരയടിക്കാരനായത് കൊണ്ട് കണ്ട് നിക്കുന്ന ഇരുവര്‍ക്കും മച്ചാന്‍ പിന്നേം തൊടങ്ങി
💬 Comments
View all comments