0%

Chapter Title : പറയാതെ പ്രണയിച്ചവര്‍ 1

Author : kkstories Read All Parts 96

"രണ്ട് ടിക്കറ്റ് എടുത്ത് തരോ...." അവളൊന്ന് ചിരിച്ചു.ഹൗ കൊല്ലുന്ന ചിരി.എടുക്കാം എന്ന് തലയാട്ടി സമ്മതിച്ചു. പൈസ കൊടുക്കാന്‍ നീട്ടിയതും അവള്‍ടെ പിന്നിലിരിക്കുന്ന ഒരുത്തി പറഞ്ഞു. "വെര്‍തെ വാങ്ങാന്‍ നിക്കണ്ട.അകത്ത് കേറാന്‍ നേരത്ത് ആളെ കണ്ടീലേല്‍ ആകെ പ്രശ്നാവും" അവള്‍ പേടിച്ചു എന്ന് മുഖം കണ്ടാല്‍ മനസ്സിലാവും.പൈസ വാങ്ങാന്‍ നീട്ടിയ കൈ പിന്‍ വലിച്ചു. "എന്‍റെ പൊന്നു പെങ്ങളേ...ഞാന്‍ വേണേല്‍ ദാ ഇവിടിങ്ങനെ നിന്നാളാം....എവിടേം പോവൂല..രണ്ട് ടിക്കറ്റ്.....പ്ലീസ്...." "അത്...." "....പ്ലീസ്...." "....ഒരു....." "....പ്ലീസ്...." അവളൊന്ന് പറയാന്‍ തുടങ്ങും മുന്നേ വളരേ കൃത്യമായി പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് കൊണ്ടിരുന്നു. ഒടുക്കം അവളു വഴങ്ങി.എബിക്കും കിട്ടി ഒരുത്തിയെ ... എബിയുടെ മുഖത്തോട്ട് നോക്കി ഏതോ ഒരു നടനോടൊക്കെ സംസാരിക്കും പോലെയായിരുന്നു ആ പെണ്ണിന്‍റെ മുഖം.എബി അവളെ മടക്കി കയ്യിലെടുത്തൂന്ന് പറയാം.കുട്ടുവും ദീക്കുട്ടിയും വിനുവിനെയും എബിയെയും മാറിമാറി നിരീക്ഷിച്ച് കൊണ്ടേ ഇരുന്നു. വിനു പിന്നെ പഞ്ചാരയടിക്കാരനായത് കൊണ്ട് കണ്ട് നിക്കുന്ന ഇരുവര്‍ക്കും മച്ചാന്‍ പിന്നേം തൊടങ്ങി എന്ന ഭാവമായിരുന്നു. പക്ഷെ എബിയുടെ കാര്യത്തിലതല്ല.അവന്‍ വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. അത് കണ്ട കുട്ടു"ദേണ്ടെടീ....എബി വരെ പഞ്ചാരയടി തൊടങ്ങി...എന്തു നല്ല ചെക്കനായിരുന്നു" ദീക്കുട്ടി" പോടാ....പൊട്ടാ ...ടിക്കറ്റ് കിട്ടാന്‍ വേണ്ടി സുഖിപ്പിക്കുന്നതാ....അല്ലാണ്ട് " കുട്ടു"കണ്ടിട്ടെനിക്കങ്ങനെ തോന്നുന്നില്ല....ഇത് കൊറച്ച് വല്തെന്തോ ആണ്...." ദീക്കുട്ടി" ദേ....കുട്ടൂ....മിണ്ടാണ്ടിരിക്കണുണ്ടോ....എബിവെര്‍തെ സോപ്പിടുവാണ്" കുട്ടു"അ...!നീ ഇതെന്തിനാടീ മുഖം വീര്‍പ്പിക്കുന്നേ....എബി എന്ത് കുന്തം വേണേലും പറഞ്ഞോട്ടെ...." ദീക്കുട്ടി "....പൊട്ടന്‍...." കുട്ടു " പൊട്ടി" ദീക്കുട്ടി " അത് നിന്‍റെ കെട്ടിയോള്‍ ദേവു..." കുട്ടു "ദേവൂനെ പ്പറഞ്ഞാല്‍ എന്‍റെ സ്വഭാവം മാറും" ദീക്കുട്ടി "എന്നെപ്പറഞ്ഞാല്‍ എന്‍റേം സ്വഭാവം മാറും"

💬 Comments

View all comments