Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]
തുറന്ന് മായ അകത്തേക്ക് കയറി വന്നത്.
എന്താ കണ്ണേട്ടാ... എന്നോട് പിണക്കം ആണോ...??
ഒരു കുസൃതി ചിരിയോടെ ആണ് അവള് അത് ചോദിച്ചത്..
പിന്നെ പിണങ്ങാതെ.. ഞാൻ എന്താ പൊട്ടൻ ആണ് എന്ന് കരുതിയോ നീ..??
എന്റെ കണ്ണേട്ടാ... ഞാൻ ഒരു തമാശക്ക് ചെയ്തത് അല്ലേ...
നിനക്ക് തമാശ മണ്ടൻ ആയത് ഞാൻ അല്ലേ.. അല്ല ഇനി ഇതും തമാശ ആണോ...??
തമാശ ആണ് എന്ന് തോന്നുന്നുണ്ടോ കണ്ണേട്ടന്..?
അങ്ങനെ ഇല്ലേലും വല്ല്യ വിശ്വാസം ഒന്നും തോന്നുന്നില്ല..
അതെന്താ
എന്റെ മായെ നീ ബാംഗ്ലൂർ ഒക്കെ പോയി പഠിച്ചു ജോലി ചെയ്യുന്ന ഒരു മോഡേൺ പെൺകുട്ടി.. ഞാനോ.. ഇൗ നാട്ടിൻപുറത്ത് ഒരു ഷോപ്പ് നടത്തുന്നു. നിന്റെ അത്ര പഠിപ്പോ സൗന്ദര്യമോ ഒന്നും ഇല്ല.. ലോക പരിചയവും കുറവാണ്. നിന്റെ ഓഫീസിലും കോളേജിലും ഒക്കെ എന്നെക്കാൾ നല്ല എത്ര പയ്യന്മാർ ഉണ്ടാവും.. ഇനി ഇപ്പൊ അതൊന്നും ഇല്ലേലും നിന്നെ കല്ല്യാണം കഴിക്കാൻ ഇവിടെ ഡോക്ടർ മാരും എൻജിനീയർമാരും എന്തിന് കളക്ടർ വരെ ക്യൂ നിൽക്കും...
എന്റെ കണ്ണേട്ടാ... പൊട്ടാ... നിങ്ങള് എന്താ കരുതിയെ ഇൗ പുറത്ത് പോയി പഠിക്കുന്നവർ ഒക്കെ അവിടെ ഉള്ളവരെ മാത്രേ കെട്ടത്തൊള്ളു എന്നാണോ.. ഇനി അങ്ങനെ തന്നെ ആണേലും എന്റെ ചിന്താഗതി തികച്ചും വിത്യസ്തം ആണ്.. എനിക്കീ ചെരച്ച് വടിച്ച വല്ല്യ ജന്റിൽ മാൻ ലുക്കിൽ നടക്കുന്ന ഓഫീസിലെ ബുജികളേ ഒന്നും കണ്ണെടുത്ത കണ്ടൂട... പിന്നെ കോളജിൽ, അവിടെ ഉള്ളതൊക്കെ കാട്ടു കോഴികളാ ഒറ്റ ഒന്നിനെ കണ്ടാ സത്യ സന്ധത തോന്നില്ല.. എനിക്കിഷ്ടം നാട്ടിൻ
💬 Comments
View all comments