Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]
മോള് വന്നിട്ട് നീ ഇന്ന് ലീവ് എടുത്തു വീട്ടിൽ ഇരിക്കും എന്ന്.. അവള് നിന്നോട് എന്തൊക്കെയോ സംസാരിക്കണം എന്ന് പറയുന്നുണ്ടായിരുന്നു...
അത് ഞാൻ ചോദിക്കാൻ ഇരിക്കുവാരുന്നു.. അമ്മായി എന്താ അവളോട് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞെ..??
ഞാൻ അവളോട്.....
അമ്മായി പറഞ്ഞു മുഴുവിക്കുന്നതിന്റെ മുന്നേ ദേവു അങ്ങോട്ട് കയറി വന്നു...
ഏട്ടാ.. ഏട്ടനെ മായേച്ചി വിളിക്കുന്നു...
രണ്ടും കൽപ്പിച്ച് ഞാൻ ഉമ്മറത്തേക്ക് നടന്നു.
എന്താ മായെ...
ഞാൻ അല്പം ഗൗരവം കലർത്തി തന്നെ ചോദിച്ചു ...
അപ്പോ എങ്ങനെയാ കാര്യങ്ങള്???
എന്ത് കാര്യങ്ങള്??
കല്ല്യാണ കാര്യം??
ആരുടെ കല്ല്യാണം...
ഇൗ ചോദ്യത്തിന് മറുപടി പറഞ്ഞത് മായ ആയിരുന്നില്ല... മറിച്ച് മുത്തശ്ശി ആയിരുന്നു..
നിന്റെയും ഇൗ നിക്കണ നിന്റെ മുറ പെണ്ണിന്റെയും...
അല്പം ദേഷ്യം കലർത്തി മുത്തശ്ശി അതിനു മറുപടി പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ട ചിരി ഉയർന്നു..
ഞാൻ നോക്കുമ്പോൾ അമ്മയും അമ്മായിയും ദ്ദേവുവും മായയും എല്ലാരും എന്നെ നോക്കി ചിരിക്കുന്നു...
ഇവരൊക്കെ എപ്പൊ വന്നു??
ഒരു കോമാളി യെ പോലെ ഞാൻ അവരുടെ മുന്നിൽ നിന്നു..
ഞാൻ അപ്പോ തന്നെ പറഞ്ഞില്ലേ മായേചി ഇൗ ഏട്ടൻ ഒരു പൊട്ടനാ... അല്ലേൽ ആരേലും ഇങ്ങനെ മണ്ടത്തരങ്ങൾ കാണിച്ചു കൂട്ടുമോ??
കാര്യം ദേവു ഒരു കളിക്ക് പറഞ്ഞത് ആണെങ്കിലും എന്റെ മണ്ടത്തരങ്ങൾ ഓർത്തു എനിക്ക് തന്നെ ജാള്യത തോന്നി...
പക്ഷേ അതിലുപരി ദേഷ്യവും.. ആരോടും ഒന്നും പറയാതെ ഞാൻ മുറിക്ക് അകത്തേക്ക് കയറി പോയി..
മുറിയിൽ എത്തിയ ഉടനെ കുളിക്കാനായി തോർത്തും എടുത്ത് കുളിമുറിയിൽ കേറാൻ ഒരുങ്ങിയപ്പോൾ ആണ് കതവു
💬 Comments
View all comments