Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]
ഞാൻ പറയാം എന്റെ തീരുമാനം...
ദേഷ്യം കൊണ്ട് ചുവന്നിരുന്നു മായയുടെ മുഖം..അത് കണ്ടപ്പോൾ തന്നെ പിന്നീട് ഒന്നും പറയാൻ എന്റെ നാവു ഉയർന്നില്ല..
എന്നിരുന്നാലും അവളുടെ ഇൗ ഒരൊറ്റ പ്രതികരണത്തിൽ കൂടി തന്നെ അവൾക്ക് എന്നോടുള്ള ദേഷ്യവും ഇൗ ബന്ധത്തിനോടുള്ള എതിർപ്പും എനിക്ക് മനസ്സിലായി...
ഞാൻ പരമാവധി സ്പീഡിൽ കാർ ഓടിച്ചു... വീട്ട് പടിക്കൽ കാർ എത്തി നിന്നു..
മായ എന്നോടൊന്നും മിണ്ടാതെ കാറിൽ നിന്നും ഇറങ്ങി ബാഗും എടുത്തു അകത്തേക്ക് പോയി...
കാറിൽ നിന്നും ഇറങ്ങിയ ഞാൻ വേഗം ബൈക്കും എടുത്ത് കൊണ്ട് കടയിലേക്ക് വച്ച് പിടിച്ചു...
വൈകുന്നേരം വരെ കടയിൽ തന്നെ ചിലവഴിച്ചു.. ഇടക്ക് ദേവു ഒരുപാട് തവണ വിളിച്ചു എങ്കിലും ഫോൺ എടുത്തില്ല.. വൈകുന്നേരം ഷോപ്പിലെ മാനേജരെ കാര്യങ്ങള് പറഞ്ഞു ഏൽപ്പിച്ച ശേഷം ഞാൻ രണ്ടും കൽപ്പിച്ചു വീട്ടിലേക്ക് പുറപ്പെട്ടു..
പൂമുഖത്ത് തന്നെ ഫോണിൽ കളിച്ചു കൊണ്ട് ദേവുവും മായയും ഇരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടപാടെ ദേവു ഒന്ന് ആക്കി ചുമച്ചു. അതിൽ നിന്ന് തന്നെ എന്തൊക്കെയോ പന്തികേട് ഉള്ളതായി ഞാൻ ഊഹിച്ചു. മായ എന്റെ മുകത്ത് നോക്കിയത് പോലും ഇല്ല. എന്നിരുന്നാലും അവളുടെ മുഖം ദേഷ്യം നിറഞ്ഞതായി കാണപ്പെട്ടു.
ഒന്നും മിണ്ടാതെ ഞാൻ അകത്തേക്ക് നടന്നു. നേരെ പോയത് അടുക്കളയിലേക്ക് ആണ്. അവിടെ അമ്മയും അമ്മായിയും ഉണ്ടായിരുന്നു. അമ്മായി ആണ് ചായ എടുത്തു തന്നത്.
എടാ കണ്ണാ.. നീ എവിടെയാ രാവിലെ തിരക്കിട്ട് പോയെ..
അത് അമ്മായി ഷോപ്പിൽ ഒരു ബില്ല് ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു..
അത് ശരി.. ഞാൻ കരുതി മായ
💬 Comments
View all comments