0%

Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]

Author : Kambikathakal Read All Parts 713

നിക്കണം മോനെ..

എന്നാല് പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് പുറത്ത് പോയി നിക്കുന്നെ ഇവിടെ തന്നെ നിന്നൂടെ..??

ഇനിയിപ്പോ ഇവിടെ തന്നെ നിൽക്കേണ്ടി വരുമല്ലോ...

പെട്ടന്ന് അവള് അങ്ങനെ പറഞ്ഞപ്പോൾ ആദ്യം അതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.. പിന്നീട് കഴിച്ചു തീരുന്ന വരെ ഞങൾ രണ്ടു പേരും ഒന്നും സംസാരിച്ചില്ല..

തിരികെ കാറിൽ കയറി വണ്ടി എടുക്കുന്നതിന് മുന്നേ ഞാൻ വെറുതെ അവളോട് ചോദിച്ചു..

നീ ഇനി ബാംഗ്ലൂരിലേക്ക് പോവുന്നില്ലേ??

ഇല്ല..

അതെന്താ??

ഇവിടെ വേറൊരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട് അപ്പോ അങ്ങോട്ട് മാറുകയാണ്...

ഓ.. അതാണോ??

പിന്നെ കണ്ണേട്ടൻ എന്താ വിചാരിച്ചത്..??

ഏയ് ഒന്നൂല്ല...

എനിക്ക് മനസ്സിൽ ആയി..

എന്ത്..??

കണ്ണേട്ടൻ വണ്ടി എടുക്ക്‌.. പറയാം..

തെല്ലൊന്നു ഭയത്തോടെ ഞാൻ വണ്ടി മുന്നോട്ട് എടുത്തു...

ഏറേ നേരത്തിനു ശേഷവും അവള് ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ ഞാൻ ചോദിച്ചു..

മായെ...

ഓ...

നീ ഇതുവരെ പറഞ്ഞില്ല...

കാര്യം കണ്ണെട്ടന് അറിയാല്ലോ..??

എന്ത് കാര്യം??

ഉരുണ്ട് കളിക്കണ്ട.. അമ്മ വിളിച്ചപ്പോൾ എല്ലാം പറഞ്ഞു.. നിങ്ങള് ഇതുവരെ വന്ന ആലോചനകൾ എല്ലാം മുടക്കിയത് എന്നെ കല്ല്യാണം കഴിക്കാൻ വേണ്ടി ആണ് എന്ന്...

ഒരു ഞെട്ടലോടെ ആണ് ഞാൻ അത് കേട്ടത്..

മായെ അങ്ങനെ ഒന്നും അല്ല കാര്യങ്ങള്... മുത്തശ്ശി ആണ് ഇൗ കാര്യം പറഞ്ഞത് തന്നെ.. അത് വരെ ഞാൻ ഇതേ പറ്റി ആലോചിച്ചിട്ട് പോലും ഇല്ല...

കണ്ണേട്ടാ.. ഉരുണ്ട് കളിക്കേണ്ട... എവിടെ വരെ പോവും എന്ന് അറിയാനാ ഞാൻ മിണ്ടാതെ ഇരുന്നത്.. വീട്ടിൽ എത്തട്ടെ എല്ലാരുടെയും മുന്നുിൽ വച്ച്

💬 Comments

View all comments