Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]
ഇരുന്നു...
വാ തോരാതെ അവള് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.. അവിടത്തെ പഠിതത്തെ പറ്റിയും ജോലിയുടെ വിശേഷങ്ങളും എല്ലാം.. ഇടക്കൊക്കെ എന്നോടും ഓരോ കാര്യങ്ങൽ ചോദിക്കും ഞാൻ അതിനു മറുപടിയും പറഞ്ഞു കൊണ്ടിരുന്നു...
ഇവളുടെ ഇൗ പെരുമാറ്റം കണ്ടപ്പോൾ അമ്മായി ഇവലോട് ഒന്നും പറഞ്ഞു കാണില്ല എന്ന് എനിക്ക് മനസ്സിലായി..
അത് ചോദിക്കാൻ പല തവണ മുതിർന്നെങ്കിലും എന്തോ ധൈര്യം കിട്ടിയില്ല..
നീ എന്തേലും കഴിച്ചോ അവിടുന്ന് രാത്രി കേറിയതല്ലെ...
ഹൊ.. ഇപ്പോഴെങ്കിലും ചോദിച്ചല്ലോ മനുഷ്യാ.. വേഗം അടുത്ത് കാണുന്ന ഹോട്ടെലിൽ നിർത്ത്..
അതെന്തിനാ..? നമ്മൾ വീട്ടിലോട്ടു അല്ലേ പോവുന്നത് അവിടെ പോയിട്ട് കഴിച്ചാൽ പോരെ...?
അവിടെ ചെന്നിട്ട് ഇനിയും കഴികാല്ലോ...
അവളുടെ മറുപടിക്ക് ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. വലിയ നഗരത്തിൽ ഒക്കെ പോയി പഠിച്ചെങ്കിലും ഇപ്പോളും കൊച്ചു കുട്ടികളുടെ മനസ്സ് ആണ്.. അപ്പോളേക്കും അവളുടെ കൂടെ ഉള്ള നിമിഷങ്ങൾ ഞാൻ ആസ്വദിക്കാൻ ആരംഭിച്ചിരുന്നു...
അടുത്ത് കണ്ട ഒരു കൊച്ചു തട്ടുകടയിലേക്ക് ഞാൻ പതിയെ വണ്ടി ഒതുക്കി നിർത്തി...
കൊള്ളാം കണ്ണേട്ട ഇതാണ് കറക്റ്റ് പ്ലേസ്..
അവള് കാറിൽ നിന്നും പുറത്തിറങ്ങി.. പുറകെ ഞാനും.
ഓരോരുത്തരും ഈരണ്ടു ദോശ വീതം ഓർഡർ ചെയ്തു.. സാമ്പാറും കൂട്ടി അതിവേഗത്തിൽ ദോശ കഴിക്കുന്ന അവളെ ഞാൻ കൗതുകത്തോടെ നോക്കി നിന്നു.
ഇൗ കേരളത്തിലെ ഫുഡിന് ഒക്കെ ഒരു പ്രത്യേക രുചി ആണ് കണ്ണേട്ട...
അത് നീ ഒരുപാട് നാള് കഴിഞ്ഞ് കഴിക്കുന്നത് കൊണ്ട് തോന്നുന്നത് ആണ്...
അതേ.. സ്വന്തം നാടിന്റെ വില അറിയണം എങ്കിൽ പുറത്ത് പോയി
💬 Comments
View all comments