0%

Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]

Author : Kambikathakal Read All Parts 708

ആദ്യം പോയി മേല് കഴുകി വാ ചെല്ല്...

അ സംഭാഷണം താൽകാലികമായി അവിടെ അവസാനിച്ചു എങ്കിലും, ഉറങ്ങാൻ ആയി കട്ടിലിൽ കിടന്ന എനിക്ക് അന്നേ ദിവസം രാത്രി അത്ര വേഗം ഉറങ്ങാൻ ആയില്ല.

സങ്കർശാഭരിധമായ ഒരു മനസ്സോടെ ആണ് ഞാൻ അന്ന് ഉറങ്ങാൻ കിടന്നത്.

കുട്ടികാലത്ത് ഒരുമിച്ച് കളിച്ചു നടന്നിട്ടുണ്ട് എങ്കിലും ഓർമ വക്കാൻ തുടങ്ങിയപ്പോൾ തന്നെ അവള് ബാംഗ്ലൂർ ഉള്ള അവളുടെ ഒരു ബന്ധു വീട്ടിൽ തുടർ പഠനത്തിന് പോയി.

പിന്നീട് എപ്പോഴെങ്കിലും അവധിക്ക് നാട്ടിൽ വരുമ്പോൾ കണ്ടുമുട്ടിയത് അല്ലാതെ അവളുമായി പറയത്തക്ക ഒരു ബന്ധം ഒന്നും എനിക്ക് ഇല്ലായിരുന്നു.

മാത്രമല്ല ബാംഗ്ലൂർ പട്ടണത്തിൽ ജീവിച്ച ഒരു പെൺകുട്ടിക്ക് എന്നെ പോലെ ഒരു നാട്ടിൻ പുറത്ത് കാരൻ പയ്യനെ ഒരിക്കലും ഇഷ്ടപ്പെടാൻ പോവുന്നില്ല എന്ന പൂർണ വിശ്വാസവും എനിക്ക് ഉണ്ടായിരുന്നു.

ഫോണിൽ വാട്ട്സ്ആപ് തുറന്നു അവളുടെ ഫോട്ടോ വെറുതെ നോക്കി.. മുഖം മാത്രം കാണുന്ന സെൽഫി ആണ് അവള് പ്രൊഫൈൽ ആക്കി വച്ചിരുന്നത്. കാഴ്ചക്ക് ഒരു ഐശ്വര്യം ഒക്കെ ഉണ്ട്.. സ്വന്തം മുറപ്പെണ്ണ് ആണെങ്കിലും അവളെ ശരിക്കും അടുത്ത് അറിയാത്തതിനാൽ ഞാൻ ഫോൺ ജനലിന്റെ സൈഡിലേക്ക് വച്ച് പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു....

ഇന്നത്തെ ദിവസം മുഴുവൻ ഞാൻ ആലോചിച്ചത് നാളത്തെ ദിവസത്തെ കുറിച്ച് ആയിരുന്നു. നാളെ അവള് വരുന്ന ദിവസം ആണ്. കൂട്ടി കൊണ്ടുവരാൻ റെയ്ൽവേ സ്റ്റേഷൻ വരെ പോണം എന്ന് അമ്മായി പറഞ്ഞിട്ടുണ്ട്. മുൻപ് പല തവണ അവളെ കൂട്ടാൻ പോയിട്ടുണ്ട് എങ്കിലും ഇത്തവണ വല്ലാത്തൊരു നാണം എനിക്കുള്ളിൽ ഉടലെടുക്കുന്നത് തോന്നി. കാരണം

💬 Comments

View all comments