0%

Chapter Title : പരിഹാരക്രിയയും പ്രതികാരവും [Bify]

Author : kkstories Read All Parts 1817

അത് കൈയിൽ വാങ്ങിയ സ്വാമിജി ഒന്ന് മറിച്ച് നോക്കി.

"കുട്ടിയുടെ കൈ നീട്ടു"

രോഹിണി കൈ നീട്ടിയപ്പോൾ സ്വാമിജി കൈ രേഖകൾ നോക്കി. എന്തോ മനസ്സിലായ പോലെ ചിരിച്ചു. എന്നിട്ട് ജാതകം നിലത്തേക്ക് ഇട്ടു.

" എന്നെ പരീക്ഷിക്കുകയാണോ കുട്ടി നീ? ഇത് കുട്ടിയുടേത് അല്ല. ഇങ്ങനെയൊരു ജാതകം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്കും ഇല്ല. കുട്ടിയുടെ നാള് പുണർതം ആണ് അല്ലേ?"

ഞെട്ടിയ രോഹിണി ബാഗിൽ നിന്നും ജാതകം എടുത്ത് പരിശോധിച്ചു. ശരിയാണ്. താൻ കൊടുത്ത ജാതകം വ്യാജമാണ്. അവൾ അവിശ്വസനീയമായി ദാസ്നെയും മീനയെയും നോക്കി. അവരും അങ്ങനെ ഒരു ഭാവം മുഖത്ത് കൊണ്ടുവന്നു. സ്വാമിജിയുടെ കഴിവിലുള്ള വിശ്വാസം രോഹിണിയുടെ മനസ്സിൽ ഊട്ടി ഉറയ്ക്കപ്പെട്ടു. മാപ്പ് പറഞ്ഞ്,അവൾ യദാർത്ഥ ജാതകങ്ങൾ സ്വാമിജിക്ക് കൈ മാറി. അയ്യാൾ അതുമായി സംസ്കൃതത്തിൽ അക്ഷരങ്ങൾ എഴുതിയ ഒരു കവടിയുടെ മുന്നിൽ പോയി ഇരുന്നു. കുറെ കരുക്കൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കളിച്ചു. എന്തോ കണ്ട് പേടിച്ചപോലെ മുഖഭാവം വരുത്തി ഇരുന്നു. എല്ലാം കൂപ്പ് കൈകളുമായി രോഹിണി നോക്കി നിന്നു. മീനയും ദാസനും ഗൗരവം വിടാതെ പിടിച്ച് നിന്നു.

ആകെ നിശബ്ദത നിറഞ്ഞ അന്തരീക്ഷത്തെ ഭേദിച്ച് സ്വാമിയുടെ ശബ്ദം ഉയർന്നു.

"കുട്ടി ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു."

"എന്ത് പറ്റി സ്വാമി ? " രോഹിണി പേടിയോടെ ചോദിച്ചു.

chama-13-007

"ഞാൻ സത്യമേ പറയൂ. പക്ഷേ ഇത്രയും വേദനിപ്പിക്കുന്ന സത്യങ്ങൾ പറയാൻ എനിക്ക് ആഗ്രഹമില്ല."

"എന്താണെങ്കിലും പറഞ്ഞോളൂ സ്വാമി" രോഹിണി കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു.

"കുട്ടിയുടെ ദാമ്പത്യത്തിന് 6 മാസത്തിൽ കൂടുതൽ ആയുസ്സ് ഞാൻ കാണുന്നില്ല. കുട്ടിയുടെ ഭർത്താവ് അതി ദാരുണമായി നരകിച്ച് മരിക്കേണ്ട വിധിയാണ് ഞാൻ കാണുന്നത്. "

തല ചുറ്റുന്നത് പോലെ തോന്നിയ രോഹിനിയെ മീന പിടിച്ച് നിർത്തി.

"എന്താ സ്വാമി? എന്താ എൻ്റെ ചോവദോഷം കാരണമാണോ? കണിയാൻ പറഞ്ഞത് പരിഹാര ക്രിയകൾ ചെയ്താൽ മതിയെന്നാണ് "

" ഞാൻ മറ്റ് ജോതിഷികളെ ഇകഴ്ത്തുന്ന ഒരാളല്ല. പക്ഷേ ഈ ജോതിഷിക്ക് തെറ്റിയിരിക്കുന്നു. അയാൾ ജാതകത്തിൽ മാറ്റം വരുത്തി ഗണിച്ചപ്പോൾ, അറിയാതെ അയാൾ പുതിയ വ്യാജ നക്ഷത്രം

💬 Comments

View all comments