Chapter Title : പരിഹാരക്രിയയും പ്രതികാരവും [Bify]
വന്നു.
"കാര്യങ്ങൾ അതിലും എളുപ്പമാണ് ദാസേട്ടാ. ......" മീന സംസാരിച്ച് കഴിഞ്ഞിട്ടില്ലയിരുന്നു.
അവൾ തുടർന്നു " രോഹിണി വഴിയിലെ പോസ്റ്ററും വാർത്തയും ഒക്കെ കണ്ട് നമ്മുടെ സ്വാമിജിയെ പറ്റി കോളജിലെ മറ്റുള്ളവരോട് തിരക്കിയിരുന്നു. അവരുടെ ഒക്കെ നല്ല അഭിപ്രായം കേട്ട് അവള് എന്നോട് സ്വാമിയുടെ അടുത്ത് കൊണ്ടുപോകാമോ എന്ന് ചോദിച്ചു. എൻ്റെ ബാലേട്ടൻ്റെ മരണം സ്വാമി പ്രവച്ചിച്ചതാണെന്ന് ഒരു തട്ടും ഞാൻ തട്ടി. അവള് ഇന്നോ നാളെയോ ആശ്രമത്തിൽ പോകാൻ ദാസേട്ടനെ വിളിക്കും."
ദാസൻ പൊട്ടിച്ചിരിച്ചു. " ഞാൻ ഒരു പൂ ചോദിച്ചപ്പോൾ നീ ഒരു പൂക്കാലം തന്നല്ലോ മുത്തേ..."
ദാസൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി.
ദാസൻ അവളോട് തൻ്റെ പദ്ധതി വിവരിച്ചു. കുളിച്ച് ഡ്രസ്സ് ചെയ്ത് അവൾ പോയി.
ദാസൻ നേരെ ആശ്രമത്തിലേക്ക് ചെന്നു. സ്വാമിയെ കണ്ട് കാര്യങ്ങൾ വിവരിച്ചു. പദ്ധതി ഇഷ്ടപ്പെട്ട സ്വാമിജി എല്ലാം ഒരുക്കാം എന്ന് ഏറ്റു. തിരിച്ച് വരുന്ന വഴിക്ക് തന്നെ രോഹിണി വിളിച്ചു. ഉള്ളിൽ സന്തോഷം അടക്കി അവൻ സമ്മതിച്ചു. ഒരുപാട് തിരക്ക് കാണാൻ സാധ്യത ഉണ്ടെങ്കിലും തൻ്റെ സൗഹൃദങ്ങൾ ഉപയോഗിച്ച് നേരത്തെ കാണാൻ കഴിയും എന്ന് പറഞ്ഞപ്പോൾ അതവൾക്ക് സമ്മതമായി.
രാവിലെ തന്നെ ദാസൻ വണ്ടിയുമായി മീനയുടെ ഫ്ളാറ്റിൽ എത്തി. ചുവന്ന സാരിയിൽ മീനയും മഞ്ഞ സാരിയിലും ബ്ലൗസിലും രോഹിണിയും വണ്ടിയിൽ കയറി .
മുക്കാൽ മണിക്കൂറിനുള്ളിൽ അവർ മുളകളാൽ ചുറ്റപ്പെട്ട ആശ്രമത്തിൽ എത്തി. ആശ്രമത്തിലെ കുടിലുകൾ മുളകൾ കൊണ്ട് ഉണ്ടാകിയവ ആയിരുന്നു. മുത നദിയുടെ ആശ്രമത്തെ ചുറ്റിയുള്ള ഒഴുക്കും നദിയോട് ചേർന്ന് പടവുകളാൽ ചുറ്റപ്പെട്ട ആഴം
💬 Comments
View all comments