0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 738

ഫുഡ്‌ വിളമ്പി തന്നു.. എല്ലാ മൈരുകളും എന്നെ തന്നെ നോക്കി ഇരിക്കുവാണ്... പെട്ടന്ന് കഴിച്ചു തീർന്നു ഞാൻ മുകളിലത്തെ നിലയിലേക്ക് വന്നു, എന്റെ റൂമിൽ ആരും ഇല്ലാ ഭാഗ്യം ? റൂം എക്കെ നല്ല വൃത്തി ആയി കിടക്കുന്നു.. എന്റെ ഒറ്റ തലയണ ഇരിക്കുന്ന ബെഡിൽ ഇപ്പോൾ 2 തലയണ... റൂമിന്റെ അരികിൽ പരിചിതം അല്ലാത്ത മൂന്ന് ട്രാവൽ ബാഗ്. ഞാൻ വീണ്ടും വിറക്കാൻ തുടങ്ങി.. ?

ഞാൻ അകത്തു കേറി കതകു ചാരി ഇട്ടു... ഫോൺ എടുത്തു നോക്കിയപ്പോൾ 46 മിസ്സ്ഡ് കാൾ, വാട്സ്ആപ്പ് ആണേൽ നോട്ടിഫിക്കേഷൻ വാരി കോരി എറിയുവാ.. ക്ലാസ്സ്‌ ഗ്രൂപ്പിൽ 3000 മെസ്സേജ്... ഒന്നും നോക്കാൻ ഉള്ള ത്രാണി ഇല്ലാത്ത കൊണ്ട് ഞാൻ ഫോൺ ഓഫ്‌ ചെയ്തു ബാൽക്കണിയിൽ പോയി നിന്നു.. ?

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ബാൽക്കണിയിൽ നിന്നു തന്നെ ഒന്ന് തിരിഞ്ഞു നോക്കി.. ഏട്ടത്തിമാരുടെ കൂടെ അവൾ.... ശ്രുതി ?

അവളുടെ കൈയിൽ ഒരു ഗ്ലാസ്സ് പാലും, കണ്ണിൽ കണ്ണുനീരും ഉണ്ട്‌ ?

അവളെ അകത്തു കേറ്റി വിട്ടിട്ടു ഏട്ടത്തിമാര് തിരിച്ചു പോയി....

അവൾ ആ പാല് ടേബിളിൽ വെച്ചിട്ട്, എന്തോ തുണി എക്കെ എടുത്തു കുളി മുറിയിൽ കേറി... ?

ഇപ്പോൾ ഓടി പോയി കട്ടിലിൽ കേറി മിണ്ടാതെ കിടന്നാലോ? വേണ്ട... അവൾ ഉറങ്ങിയിട്ട് ഉറങ്ങാം.... അവൾ ഇന്ന് ഉറങ്ങിയിലേല്ലോ?...

ഞാൻ പോയി രണ്ട് ബെഡ്ഷീറ്റും, ഒരു ബനിയനും അലമാരിയിൽ നിന്ന് എടുത്തു കൊണ്ടുവന്നു ബാൽക്കണിയിൽ വെച്ചു..

അപ്പോഴാണ് എന്നെ നോക്കി ചിരിക്കുന്ന പാല് ഞാൻ കണ്ടത് ? പകുതി കുടിച്ചിട്ട് ബാക്കി അവിടെ വെച്ചാലോ ? ആചാരം അല്ലേ... എന്റെ പാർട്ട് വൃത്തിയായി ചെയ്തേക്കാം... ഞാൻ പകുതി കുടിച്ചിട്ട് പാല് അവിടെ തന്നെ വെച്ചു..

കുളിമുറിയുടെ കതക്കു തുറന്നപ്പോൾ ഞാൻ തിരിച്ചു ബാൽക്കണിയിൽ പോയി ശരണം തേടി.. ബാൽക്കണിയിലെ ലൈറ്റ് ഓഫ്‌ ആക്കി..

അവൾ ഒരു വെള്ള നൈറ്റി ആണ് ഇട്ടിരിക്കുന്നത്, പെണ്ണിനെ കണ്ടാൽ പൊക്കി എടുത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നും... ?

അവൾ തല എക്കെ തോർത്തി, തോർത്ത്‌ വിരിക്കാൻ ബാൽക്കണിയിലേക്ക് വന്നു... എന്റെ നെഞ്ച് വീണ്ടും ശക്തമായി ഇടിക്കാൻ തുടങ്ങി..

'വന്നു കിടക്കുന്നില്ലേ ' അവൾ തിരിച്ചു പോകുന്ന വഴി അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഒരു മഞ്ഞു

💬 Comments

View all comments