Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]
മഴ വന്ന് വീണു... അപ്പോൾ ഇവൾക്ക് എന്നോട് വെറുപ്പ് ഒന്നും ഇല്ലേ? ഇനി രാത്രിയിൽ കൊല്ലാൻ വെല്ലോം ആണോ? ഇനി ഇപ്പോൾ നാണം കേട്ടു ജീവിക്കുന്നതിലും നല്ലതു ചാകുന്നതാ.. കൊല്ലുവാണേൽ കൊല്ലട്ടെ.... പുല്ല് ?
ഞാൻ പതുക്കെ റൂമിൽ കേറി, ഒരു പുതപ്പെ ഒള്ളു, ഞാൻ പോയി അലമാരിയിൽ നിന്ന് ഒരു പുതപ്പു കൂടി എടുത്ത് കട്ടിലിന്റെ ഒരു മൂലയിൽ കേറി ഒതുങ്ങി കിടന്നു.. ഇത്രയും നാൾ ലോറി കേറി ചത്ത തവള പോലെ നിവർന്നു നീണ്ടു കിടന്ന ഞാൻ ആണ്... ആരോട് പറയാൻ ആര് കേൾക്കാൻ... ?
ഇന്നലെ നടന്നത് മുഴുവൻ അവളോട് പറയണം എന്ന് എന്റെ മനസ്സ് പറഞ്ഞു, അല്ലെങ്കിൽ ഞാൻ എന്തിനാ രാത്രിയിൽ പെണ്ണുങ്ങളുടെ റൂമിൽ കേറിയേ എന്ന് വിചാരിക്കും ' അതേ ഇന്നലെ ഞാൻ... '
'അഖിൽ പറഞ്ഞു '.. ഞാൻ പറയാൻ തുടങ്ങിയപ്പോൾ തന്നെ അവൾ ഒറ്റ ശ്വാസത്തിൽ മറുപടി പറഞ്ഞ് തീർത്തു.
അവൾ കട്ടിലിന്റെ മറ്റേ അറ്റത്തു കേറി ചുരുണ്ടു കൂടി.. ഞാൻ പകുതി കുടിച്ചിട്ട് വെച്ച ഗ്ലാസ്സ് ഇപ്പോൾ കാലി ആണ്.. എന്റെ മനസ്സിൽ ചെറുതായി ഒരു കുളിർമ എക്കെ തോന്നി.. ?
അവൾ വയറു വരെ പുതപ്പു പുതച്ച് എന്നിക്കു മുഖം തിരിഞ്ഞു കിടപ്പാണ്. കഴുത്തിൽ കൂടി മുന്നോട്ട് ഒഴുകി കിടക്കുന്ന മുടി ഇഴകൾ... ഒന്ന് കെട്ടി പിടിച്ചാലോ? വേണ്ട അടി കിട്ടും ?
നല്ല ഷീണവും, ഒരു ഉറക്കം ഇല്ലായിരുന്ന രാത്രിയും എല്ലാം കാരണം എന്റെ ഭാര്യയുടെ സൗന്ദര്യം അധിക നേരം ഒന്നും ആസ്വദിക്കാൻ പറ്റിയില്ല... ഉറക്കം എന്നെ കീഴടക്കി.
രാവിലെ എഴുന്നേറ്റപ്പോൾ അവൾ കട്ടിലിൽ ഇല്ലാ.. അവൾ പുതച്ച പുതപ്പ് നല്ല പോലെ മടക്കി തലയണയുടെ മേലെ വെച്ചിരിക്കുന്നു...
ഞാൻ കുളിമുറിയിൽ കേറി, ഫോൺ തുറന്നു നോക്കി... ആദ്യം ക്ലാസ്സ് ഗ്രൂപ്പിൽ സംഭവം എന്താണെന്ന് അറിയാതെ കൊറേ എൻക്യുറീസ്.. അത് കഴിഞ്ഞ് ക്ലാസ്സിലെ ഒരു മൈരൻ ഞങ്ങളുടെ കല്യാണ ഫോട്ടോ ഇട്ടിരിക്കുന്നു... അതിന്റെ അടിയിൽ അജിമോൻ പൂറന്റെ മെസ്സേജ് "ഇവൾക്ക് ഇവനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ... ഏതായാലും നീ ഒന്ന് ഉറക്കെ കരഞ്ഞോ എന്റെ രേഷ്മേ " ... ദൈവമേ ആ മൈരനെ പെട്ടന്ന് അങ്ങ് വിളിക്കണേ ?
പിന്നെയും കൊറേ മെസ്സേജ് വന്നു, എന്നെ ന്യായികരിക്കാൻ കൂട്ടുകാർ ശ്രമിക്കുന്നുണ്ട്.... ഏതായാലും സംഭവം ഇപ്പോഴും ആർക്കും
💬 Comments
View all comments