0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 745

ചിരി ഫ്യൂസ് ആയി... പിന്നല്ലാഹ് ഞാൻ വീണാലും, സ്വർണ്ണ കുഴിയിലെ വീഴു മോളെ.. ?

പുള്ളിക്കാരി ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങി പോയി.... ശ്രുതി തേക്കുന്നത് എന്റെ തുണി ആണെന്ന് കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു ലഡു പൊട്ടി..

'എവിടെ പോകാൻ ആണ് ' ഞാൻ ചോദിച്ചു..

'കോളേജിൽ ' ശ്രുതി തുണി തേച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.. ദൈവമേ ഈ പെണ്ണിന് ഭ്രാന്ത് ആണ് ? ഇന്ന് കോളേജിൽ ചെന്നാൽ എല്ലാം കൂടി കൊന്നു കുഴിച്ചിടും..

'കോളേജിൽ ഇന്ന് പോണോ ' ഞാൻ കെഞ്ചുന്ന രീതിയിൽ ചോദിച്ചു....

' എനിക്ക് അമ്മയേം, അച്ഛനേം കാണണം ' അവൾ പറഞ്ഞു... ഇവളെ ഒറ്റക്കു വിട്ടാലോ? ഏയ്‌ സ്വന്തം ഭാര്യയെ ആ നരഭോജികൾക്ക് തിന്നാൻ വിട്ട് കൊടുത്തിട്ടു വീട്ടിൽ കുത്തിയിരുന്നാൽ എന്റെ മനസാക്ഷി വരെ എന്നെ വാണമേ എന്ന് വിളിക്കും.. എന്റെ ഡ്രസ്സ്‌ വരെ തേച്ച് തന്നതാ പാവം... പോകാം.... പക്ഷെ ?

അവൾ റൂമിനു വെളിയിലോട്ടു പോയപ്പോൾ ഞാൻ ഡ്രസ്സ്‌ എക്കെ മാറി, ബൈക്കിന്റെ കീ എടുത്ത് വെളിയിൽ ഇറങ്ങി... കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം കോളേജിൽ ചെന്നാൽ എല്ലാരും കളിയാക്കില്ലേ ? അതിപ്പം ലീവ് എടുത്താലും കളിയാക്കും ?

ഞാൻ പോയി ബൈക്കിൽ കേറി സ്റ്റാർട്ട്‌ ആക്കി...

'ടാ നിൽക്കു... നീ പോയാൽ പിന്നെ നിന്റെ കെട്ടിയോളെ ആര് കോളേജിൽ കൊണ്ടുപോയി വിടും ' അമ്മ പുറകിൽ നിന്ന് വിളിച്ചു..

ശ്രുതി വന്ന് വണ്ടിയിൽ കേറി എന്റെ തോളിൽ കൈ വെച്ച് കേറി ഇരുന്നു.. ഇവൾ ജീൻസ് ഇട്ടിട്ടും എന്താ കാലു രണ്ടും ഒരു സൈഡിലോട്ടു ഇട്ടു ഇരിക്കുന്നെ ? ഞാൻ വണ്ടി മുന്നോട്ട് എടുത്തു..

റോഡിൽ കൊറേ കുണ്ടും കുഴിയും എല്ലാം ഉണ്ട്‌.. രണ്ട് സഡൻ ബ്രേക്ക്‌ പിടിച്ചാലോ ? വേണ്ടാ... നീ എന്തൊരു മ്ലേച്ചൻ ആണ് എന്റെ തലച്ചോറേ...

ഞങ്ങൾ കോളേജിന് അടുത്ത് ചെന്നപ്പോൾ എന്റെ ധൈര്യം എല്ലാം ചോരാൻ തുടങ്ങി... അവളുടെ കൈയും വിറക്കുന്നുണ്ട്..

എല്ലാ തെണ്ടികളും ഞങ്ങളെ നോക്കി

💬 Comments

View all comments