Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]
പറഞ്ഞു..
സബാഷ്... എല്ലാം പൂർത്തിയായി ⚰️
ഇറങ്ങി ഓടിയാലോ? ഓടിച്ചു ഇട്ടു തല്ലും, അത് മാത്രം അല്ലാ ഓടാൻ പോയിട്ടു ശ്വാസം പോലും കിട്ടുന്നില്ല പേടിച്ചിട്ടു..
'എന്താ സാർ പ്രശ്നം... എന്താ മോളെ ' കൂടി നിന്ന ആൾക്കാരെ തള്ളി മാറ്റി രാധാകൃഷ്ണൻ സാർ അകത്തു കേറി ചോദിച്ചു..
'പ്രശ്നം ഒന്നും സാറിനു ഇതെല്ലാം കണ്ടിട്ട് മനസ്സിലാകുന്നില്ലേ ' ആരോ പറഞ്ഞു..
രാധാകൃഷ്ണൻ സാർ ശ്രുതിയുടെ കൈയിലോട്ട് ഒന്ന് നോക്കി കരയാൻ തുടങ്ങി...
ശ്രുതിയുടെ കൈ വിറക്കുന്നുണ്ട്.. അവളും കരയുന്നു ?
ദൈവമേ ഞാൻ ഇപ്പോൾ ഭൂമി തുളഞ്ഞു അങ്ങ് പാതാളത്തിലോട്ടു പോകണേ...
അല്ലേൽ നിൽക്കുന്ന നിൽപ്പിൽ ടൈം ട്രാവൽ ചെയ്തു വേറെ ഏതേലും പാരല്ലൽ യൂണിവേഴ്സിറ്റിയിൽ ചെല്ലണെ..
ഞാൻ എന്തെക്കെയാ ഈ ചിന്തിക്കുന്നെ ?
നിലാ മിസ്സിന്റെ കാറിച്ച കേട്ടപ്പോൾ ഞാൻ ഒളികണിട്ടു അങ്ങോട്ട് ഒന്ന് നോക്കി ?
മിസ്സ് ഓടി വന്ന് ശ്രുതിയുടെ തോളിൽ രണ്ട് ഇടി ഇടിച്ചു 'എന്തിനാടി നീ ഞങ്ങളോട് ഈ ചതി ചെയ്തേ ' അതും പറഞ്ഞു നിലാ മിസ്സ് തല കറങ്ങി നിലത്തോട്ടു വീണു ?
ശ്രുതി പിടിക്കാൻ നോക്കിയെങ്കിലും മിസ്സ് പുറകോട്ട് മറിഞ്ഞു..
ആരെക്കെയോ കൂടി മിസ്സിനെ പിടിച്ചു എഴുനേൽപ്പിച്ചു പുറത്തോട്ടു കൊണ്ടുപോയി..
ശ്രുതി എങ്ങൽ അടിച്ചു കരയുകയാണ്..
ഇനി ഇതെല്ലാം ഒരു സ്വപ്നം ആണോ? ആകണേ എന്ന് പ്രാർത്ഥിച്ചു ഞാൻ കണ്ണടച്ച് നിന്നു ?
ആരോ എന്നെ പിടിച്ചു തള്ളി.. ഞാൻ കുണ്ടി കുത്തി നിലത്ത് ഇരുന്നു... നല്ല വേദന... ഒന്നും സ്വപ്നം അല്ലാ... ?
💬 Comments
View all comments