Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]
എന്നെ മിഴിച്ചു നോക്കുന്നു ?
എന്തോ ISIS തീവ്രവാദിയെ എക്കെ കണ്ട കൗതുകം ആരുന്നു അവരുടെ മുഖത്ത്..
ഹരി സാർ എന്നെ കൂട്ടി കൊണ്ടു പോയി പുള്ളിടെ വണ്ടിയിൽ ഇരുത്തി.
മുന്നോടുള്ള യാത്രയിലെ ഓരോ നിമിഷവും ഓരോ വർഷം പോലെ തോന്നി..
ഇടക്ക് ഒരു തുണി കടയുടെ മുന്നിൽ സാർ നിറുത്തി, ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ആ കടയിൽ നിന്നും ഷാരോൺ ചേച്ചി ഇറങ്ങി വന്ന് എന്നെ വിളിച്ചോണ്ട് അകത്തേക്ക് പോയി... ഉണ്ണി ചേട്ടൻ എന്നെ ഡ്രസിങ് റൂമിൽ കൊണ്ടുപോയി ഡ്രസ്സ് എക്കെ മാറി തന്നു.. ഒരു വെള്ള ഷർട്ട്, നെവി ബ്ലൂ പാന്റും സ്യൂട്ടും ..
തിരിച്ചു വന്ന് ഞാൻ ഹരി സാറിന്റെ വണ്ടിയിൽ കേറി ഇരുന്നു, ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി മുന്നോട്ട് നീങ്ങി...
ഹരി സാറിനോട് എല്ലാം പറയണം എന്നുണ്ട് പക്ഷെ സാർ ഒന്നും ചോദിക്കുന്നില്ല ?
അവസാനം ഞാൻ ആ ബോർഡ് കണ്ടു ? സബ് രെജിസ്ട്രേഷൻ ഓഫീസ് ?
എന്റെ നെഞ്ച് വീണ്ടും ഡിസ്കോ കളിക്കാൻ തുടങ്ങി...
വെളിയിൽ ഇറങ്ങിയപ്പോൾ ഉണ്ണി ചേട്ടനും, ഷാരോൺ ചേച്ചിയും നിൽപ്പുണ്ട്...
ചേട്ടന്റെ കൈയിൽ എന്തൊക്കെയോ ഡോക്യൂമെന്റസ് ഉണ്ട് പുള്ളി എന്നെ നോക്കി ദഹിപ്പിക്കുവാണ്, ചേച്ചിയുടെ മുഖത്ത് സഹതാപവും, ദുഃഖവും, അപമാനവും എല്ലാം മാറി മറയുന്നു ?♀️
അവരുടെ അടുത്ത് അഖിൽ നിൽക്കുന്നു..
ഞാൻ അവനെ നോക്കി... ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായി അവൻ എന്റെ അടുത്തേക്ക് വന്നു ചുമ്മാ എന്റെ തോളിലൂടെ കൈ ഇട്ടു നിന്നു ?
അച്ഛനും അമ്മയും ഇപ്പോഴും പോലീസിനോട് എന്തെക്കെയോ സംസാരിച്ചു കൊണ്ടു ഇരിക്കുന്നു....
അമ്മ കരയുന്നുണ്ട്, അച്ഛൻ അമ്മയെ പോലെ കരയുന്നൊന്നും ഇല്ലാ... പുള്ളിടെ മുഖത്ത് ഒരു അപമാനം തളം കെട്ടി കിടക്കുന്നു. ?
എന്റെ വിധിയെ ഞാൻ മനസ്സിൽ പ്രാകി..
ആ ലേഡി പോലീസ്, രജിസ്റ്റർ ഓഫീസിനു മുന്നിൽ നിന്നു കൈ കാട്ടി വിളിച്ചു...
അഖിൽ എന്നെ ഒന്ന് നോക്കി ?
'ടാ ഗ്ലാഡ്വിൻ എന്തിയെ? ' ഞാൻ അവനെ കാണാത്ത കൊണ്ടു തിരക്കി..
'ഗ്ലാഡ്വിനും, റിച്ചുവും, വിഷ്ണുവും കൂടി നമ്മുടെ നാട്ടിലെ സബ് രെജിസ്ട്രേഷൻ ഓഫീസിൽ പോയി... അവിടെ എന്തെക്കെയോ ഡോക്യൂമെന്റസ് കൊടുത്തു വെരിഫി ചെയ്യണം ' അവൻ ഒരു നിസ്സഹായ മട്ടിൽ മൊഴിഞ്ഞു..
'ടാ നമ്മക്ക് ഓടി പോകാം... പ്ലീസ് ' ഞാൻ അവന്റെ
💬 Comments
View all comments