0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 733

അവനെ നോട്ടം കൊണ്ട് ഭസ്മം ആകാൻ കിടഞ്ഞു പരിശ്രമിച്ചു ?

'ഇനി ഇവിടെ പെണ്ണും, ചെറുക്കനും പിന്നെ രണ്ട് സാക്ഷികളും ഒപ്പ് വെച്ചോ ' ആ രജിസ്റ്ററെർ തെണ്ടി പറഞ്ഞപ്പോൾ നീല മിസ്സും, രാധാകൃഷ്ണൻ സാറും അവിടേക്കു നടന്നു... എവിടെ എക്കെയോ ഒപ്പ് ഇട്ടിട്ടു കലങ്ങിയ കണ്ണുമായി അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി ☠️

എന്റെ ഉള്ളിൽ നിന്നു ജീവൻ പതിയെ പറന്നു പോകുന്നത് പോലെ തോന്നി...

'ഇനി ചെറുക്കൻ ' എന്ന് അയാൾ പറഞ്ഞപ്പോൾ ഷാരോൺ ചേച്ചിയും, അമ്മയും കൂടെ എന്നെ മുന്നോട്ട് നയിച്ചു... അമ്മയുടെ ഓരോ നോട്ടവും എന്റെ ഹൃദയത്തിലൂടെ ഒരു വാൾ കയറ്റി ഇറക്കി..

ഞാൻ അവിടെ അവർ കാണിച്ച കസേരയിൽ ഇരുന്നു, എന്റെ മുന്നിൽ ഒരു റെക്കോർഡ് ബുക്കിന്റെ വലുപ്പം ഉള്ള ബുക്ക്‌ വെച്ചു, ഞാൻ അതിൽ ഒപ്പിട്ടു ?

'അവനവൻ കുറുക്കുന്ന കുരുക്ക് അഴിച്ചു എടുക്കുമ്പോൾ... ഗുലുമാൽ ' bgm എന്റെ ഉള്ളിൽ മുഴങ്ങി...

വീണ്ടും അതുപോലെ തന്നെ ഒരു ബുക്ക്‌ തന്നു... അതിലും ഞാൻ ഒപ്പിട്ടു..

അതിലും കേട്ടു bgm..

അവസാനം ഒരു പേപ്പർ തന്നു, ഒപ്പിടാൻ..

ഇത് എത്ര ഒപ്പാണോ എന്റെ ഈശോയെ,

കള്ള ഒപ്പ് ഇട്ടാലോ? ?

ഇനിയൊ? എങ്കിൽ നിനക്കു ആദ്യത്തെ രണ്ടെണ്ണവും കള്ള ഒപ്പ് ഇടതില്ലാരുന്നോ മണ്ടാ... ശേ.. അത് അപ്പോൾ ആലോചിച്ചില്ല കഷ്ടം ?

ആ പേപ്പറിൽ കൂടി ഒപ്പിട്ടു ഞാൻ എഴുനേറ്റു..

പിന്നെ ഉണ്ണി ചേട്ടനും, അവളുടെ അമ്മാവൻ ആണെന്ന് തോന്നുന്നു, ഒരു മൈരനും അതിൽ ഒപ്പിട്ടു ?

രാഹുൽ കൊണ്ടുവന്ന മാല വാങ്ങി അവളുടെ അമ്മാവൻ തെണ്ടി ഒരെണ്ണം എനിക്കും മറ്റതു അവൾക്കും നൽകി.

ഞങ്ങൾ പരസ്പരം മാല എക്കെ ചാർത്തി അവിടെ നിന്നും ഇറങ്ങി ?

അവളുടെ കണ്ണ് എപ്പോഴും നിലത്തെ തന്നെ ആണ് നോക്കുന്നെ ഇടക്കു ഒന്ന് തല പൊക്കി നിലാ മിസ്സിനെ ഒന്ന് നോക്കും.

ഇറങ്ങാൻ തുടങ്ങിയപ്പോൾ പ്യൂൺ പറഞ്ഞു 'ആരേലും ഒരാള് നിൽക്കണം, ഇന്ന് തന്നെ മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടും '

എന്തിന്? ആഹ്.... ?

അഖിൽ നിന്നോളാം എന്ന് പറഞ്ഞു..

ബാക്കി എല്ലാവരും വെളിയിൽ ഇറങ്ങി..

വെളിയിൽ നിന്ന എതെക്കെയോ മൈരന്മാർ ഫോട്ടോ എടുക്കുന്നു ?

ഇവന്മാർക്കും ഇല്ലേ അച്ഛനും, ആങ്ങളമാരും എക്കെ ?

എന്നെ ആരോ വിളിച്ചു ചേട്ടന്റെ കാറിൽ കേറ്റി... മുന്നിൽ

💬 Comments

View all comments