0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 734

കേറാൻ തുടങ്ങിയ എന്നെ പിടിച്ചു ഷാരോൺ ചേച്ചി പുറകിൽ ഇരുത്തി.. എന്നിട്ടു മുന്നിൽ കേറി ചേച്ചി ഇരുന്നു.. ഉണ്ണി ചേട്ടൻ ഡ്രൈവിംഗ് സീറ്റിലും കേറി ഇരുന്നു.

അല്പം കഴിഞ്ഞ് നിലാ മിസ്സ്‌ വന്ന് ശ്രുതിയെ എന്റെ അടുത്തുള്ള സീറ്റിൽ ഇരുത്തി ഡോർ അടച്ചു.. ?

വണ്ടി മുന്നോട്ട് നീങ്ങി.... പുറകെ കൊറേ വണ്ടികൾ വരുന്നുണ്ട്..

ഞങ്ങൾ എന്റെ വീട്ടിൽ ചെന്നു.. ബന്ധുക്കൾ തെണ്ടികൾ എല്ലാം വന്നിട്ടുണ്ട് ?

വണ്ടി വരുന്നത് കണ്ടപ്പോൾ വാതിലിൽ നിന്ന മരിയ ചേച്ചി പോയി ഒരു നില വിളക്ക് എടുത്തു കൊണ്ട് വന്നു..

ഷാരോൺ ചേച്ചി ഇറങ്ങി ശ്രുതിയെ ഡോർ തുറന്ന് ഇറക്കി കൈ പിടിച്ചു മുന്നോട്ട് കൊണ്ടുപോയി... ?

കാറിൽ തന്നെ ഇരുന്ന എന്നെ ചേട്ടൻ ഡോർ തുറന്ന് വലിച്ചു ഇറക്കി...

'പൊട്ടൻ കളിക്കാതെ വാ ചെറുക്കാ... ഓരോന്ന് കാണിച്ചു കൂട്ടിയിട്ടു.... ' ചേട്ടൻ അതും പറഞ്ഞു എന്നെ പിടിച്ചോണ്ട് മുന്നോട്ട് നീങ്ങി...

ഷാരോൺ ചേച്ചി, മരിയ ചേച്ചിടെ കൈയിൽ നിന്ന് നിലവിളക്കു വാങ്ങി ശ്രുതിക്കു കൊടുത്തു....

അവൾ അതും പിടിച്ചു വലത്തു കാൽ വെച്ച് അകത്തോട്ടു കേറിയപ്പോൾ തന്നെ അമ്മ എന്നെ പിടിച്ചു അകത്തോട്ടു കേറ്റി..

ഞാൻ സരം വിട്ടത് പോലെ വിട്ടടിച്ചു അകത്തൂടെ കേറി അടുക്കള വാതിൽ വഴി പുറത്തു ഇറങ്ങി.... ?‍♂️

അവിടെ ഇക്രു കിടക്കുന്നതിനു അരികിൽ പോയി ഇരുന്നു... ഇക്രു ഞങ്ങളുടെ നായ ആണ്. ?

അവൻ ഒന്നും അറിയാതെ വാൽ ആട്ടൻ തുടങ്ങി.....

നമ്മുടെ ഇപ്പോളത്തെ അവസ്ഥാ ഒന്നാടാ ഇക്രു... രണ്ട് പേരും വെറും പട്ടി...

'നീ ഇവിടെ വന്നു ഇരിക്കുവാണോ, വാ അകത്തു പോകാം ? ' ഗ്ലാഡ്വിൻ ആണ്..

'ടാ ഞാൻ ഇനി എന്ത് ചെയ്യും ' ഞാൻ ഒരു ചെറിയ വിങ്ങലോടെ ചോദിച്ചു... ?

'അതെക്കെ നമ്മക്ക് സംസാരിച്ചു ശരിയാക്കാം , നീ വാ ' അവൻ എന്റെ മുഖത്തു കിട്ടിയ അടിയുടെ പാടിൽ ഒന്ന് തലോടി പറഞ്ഞു..

കൊറേ നേരമായി ഞാൻ ഒതുക്കി വെച്ച കണ്ണുനീർ എല്ലാം ഒരുമിച്ച് ഒഴുകാൻ തുടങ്ങി... ?

അവൻ ഒന്നും മിണ്ടാതെ നിന്നു... വിഷമം കരഞ്ഞാൽ കുറയും എന്ന് ഓർത്തു ആരിക്കും..

'അളിയോ.... എങ്കിലും എന്റെ ഒരു ഡയർ കൊണ്ട് നിനക്കു കോൾ അടിച്ചല്ലോ ' അതും പറഞ്ഞാണ് റിച്ചു അങ്ങോട്ട്‌ വന്നത്...

ഞാൻ എന്റെ ക്രോധം

💬 Comments

View all comments