Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]
മോനേ ഈ കേൾക്കുന്നെ? ' ?
'അതെക്കെ പറയാം, ആദ്യം അവൻ ഒന്ന് പോയി കുളിക്കട്ടെ ആന്റി ' ഗ്ലാഡ്വിൻ ആണ്...
ഞാൻ കുളിക്കാൻ കേറി, ഷവർ ഓൺ ആക്കിയപ്പോൾ ഒരു ആശ്വാസം ? എന്തെക്കെയാ ഇന്ന് നടന്നത്... കഴിഞ്ഞ 20 മണിക്കൂർ എന്റെ ശരീരത്തിൽ അധ്മാവ് ഇല്ലാരുന്നു എന്ന് തോന്നി.. കണ്ണിൽ നിന്നു കണ്ണ് നീർ ഒഴുകി, അതെല്ലാം ആ ഷവറിൽ ഒളിച്ചു പോയി..
കുളി കഴിഞ്ഞപ്പോൾ ഒരു ആശ്വാസം എക്കെ തോന്നി... അല്ലേലും എന്ത് നടന്നാലും എന്താ... ശ്രുതി ഇപ്പോൾ എന്റെ ഭാര്യ ആണ് ? പക്ഷെ അവൾ എങ്ങനെ പ്രതികരിക്കും ? അവൾ എന്താരിക്കും ഇപ്പോൾ എന്നെ കുറിച്ച് ധരിച്ചു വെച്ചിരിക്കുന്നത്.....
ഞാൻ കുളിച്ചു കഴിഞ്ഞ് അലമാരയിൽ നിന്ന് ഒരു ഡ്രസ്സ് എടുത്തു ചാർത്തി ?? അഖിലിന്റെ ആവണം നല്ല വലുപ്പം... അതും ഇട്ടു താഴെ ചെന്നപ്പോൾ അഖിലിന്റെ അമ്മ കഥ കേൾക്കാൻ റെഡി ആയി ഇരിക്കുവാരുന്നു...
ഞാനും ഗ്ലാഡ്വിനും കൂടി കഥ എല്ലാം പറഞ്ഞ് തീർന്നപ്പോൾ ഗ്ലാഡ്വിനു രണ്ട് അടി കിട്ടി, ആന്റിടെ കൈയിൽ നിന്ന്.. ?
ആന്റി ഞങ്ങൾക്ക് കട്ടൻ ചായ ഇട്ടു തന്നു.....
ഞങ്ങൾ അതും വാങ്ങി ടെറസിൽ പോയി, അതെ സിഗരറ്റ് വലിക്കാൻ തന്നെ......
' ടാ നിന്നെ വീട്ടിൽ എല്ലാവരും തിരക്കുന്നു,' അഖിലും കേറി വരുന്ന വഴി പറഞ്ഞു... ?
പുറകെ വിഷ്ണുവും, രാഹുലും, റിച്ചുവും ഉണ്ട്..
'വീട്ടിൽ സീൻ എങ്ങനെ ഉണ്ട്.... ' എന്നിക്കു അറിയേണ്ടത് അത് ആരുന്നു. ?
'രാധാകൃഷ്ണൻ സാറും, നീല മിസ്സും കുറേ കരച്ചിലും പിഴിച്ചിലും കഴിഞ്ഞ് വീട്ടിൽ പോയി, നിന്റെ ബന്ധുക്കൾ ചിലര് വരുന്നു ചിലര് പോകുന്നു ' റിച്ചു ആണ് പറഞ്ഞത്..
'ബന്ധുക്കൾ എന്ത് ചോദിച്ചാലും കടുപ്പിച്ചു ഒരു നോട്ടം നോക്കിയാൽ മതി... പിന്നെ നിന്റെ അച്ഛനും, അമ്മയും.. നിന്നെ ഒറ്റക്കു കിട്ടുമ്പോൾ അവര് തെറി പറയും, അതുകൊണ്ട് ഒറ്റക്കു അമ്മേടെ കൈയിൽ ചെന്നു പെടാതെ നോക്കണം ' അഖിൽ എന്റെ കൈയിൽ ഇരുന്ന സിഗരറ്റ് വാങ്ങി ചുണ്ടിലൊട്ടു വെച്ച് കൊണ്ട് പറഞ്ഞു... ?
'ഞാൻ നിങ്ങളുടെ കൂടെ തന്നെ നടനൊള്ളാം ' ഞാൻ അവനെ നോക്കി പറഞ്ഞു..
'ഞങ്ങളുടെ കൂടെ നടക്കുന്ന കാര്യം അല്ലാ പറഞ്ഞെ... നിന്റെ പെണ്ണുമ്പിള്ളേടെ കൂടെ മാത്രമേ അച്ഛന്റെയും, അമ്മയുടേം അടുത്ത് ചെന്നു പെടാവൊള്ളൂ'.. അഖിൽ
💬 Comments
View all comments