Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
കുറച്ചു കണ്ണുകൾ എന്നിലെ രക്തം ഊറ്റി കുടിക്കുന്നുണ്ടാരുന്നു.. ?
പക്ഷെ അതിനെല്ലാം ഉപരി എനിക്ക് അവളെ കാണുകയായിരുന്നു വലുത്.
ഞാൻ ക്ലാസ്സിൽ പോയി ഇരുന്നപ്പോൾ തന്നെ ക്ലാസ്സിലെ കുറേ പിള്ളേര് എന്നെ നോക്കി എന്തെക്കെയോ അടക്കം പറഞ്ഞു..
അവൾ ഇതുവരെ വന്നിട്ടില്ല..
ബെൽ അടിച്ചപ്പോൾ നിലാ മിസ്സ് ക്ലാസ്സിൽ വന്നു..
എന്നെ പോലെ തന്നെ നിലാ മിസ്സിനും ക്ലാസ്സിൽ വരാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലായി..
പക്ഷെ മിസ്സ് അതിനെ അതിജീവിച്ചു.. ?♀️
ഓരോരോ ഹൗർ മാറി വന്നെങ്കിലും ശ്രുതി അന്ന് വന്നില്ല..
എന്റെ ഉള്ളിൽ കാത്തിരിപ്പിന്റെ വേദന നിരാശയുടെ മൗനത്തിലേക്കു വഴി മാറി..?
അന്ന് ക്ലാസ്സ് വിട്ടപ്പോഴേ ഞാൻ കൂട്ടുകാരോട് പോകുവാന് പറഞ്ഞ് ഇറങ്ങി..
ഇപ്പോൾ കുട്ടികാലം മുതൽ എന്റെ കൂട്ടുകാരൻ ആയിരുന്ന അഖിൽ പോലും എന്നോട് അധികം ചോദ്യമൊന്നും ചോദിക്കാറില്ല..
കുടുംബസ്ഥൻ ആയപ്പോൾ അവർക്കും എന്നോടൊരു അകൽച്ചയായോ ?
ഞാൻ നേരെ പോയത് ബീവറേജിലോട്ട് ആണ്..
ഒരു കുപ്പി വാങ്ങി ബാഗിൽ വെച്ചാൽ റൂമിൽ പോയി അടിക്കാം..
ഇന്ന് ഉറങ്ങണമെങ്കിൽ ഇതേ ഒള്ളൂ ഒരു വഴി എന്ന് എനിക്കറിയാരുന്നു..
ഞാൻ ബീവറേജിന്റെ കുറച്ച് അകലെ ചെന്ന് വണ്ടി വെച്ച് ഹെൽമെറ്റ് ഊരി അതിൽ ഉടക്കി ഇറങ്ങി.. ?
' എടോ...' ഒരു പെണ്ണിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു..
എനിക്ക് കണ്ട് പരിചയം ഇല്ലാത്ത ഒരു പെണ്ണ് എന്റെ പുറകിൽ സ്കൂട്ടി കൊണ്ട് നിർത്തി.. ?
' ജേക്കബ് അല്ലേ..' അതിൽ ഇരുന്ന പെൺകുട്ടി എന്റെ അടുത്ത് ചോദിച്ചു..
' എന്നെ എങ്ങനെ അറിയാം '..
' നിന്നെ എല്ലാവർക്കും അറിയാലോ.. നീ കോളേജ് ഫെയിം അല്ലേ '..
അത് പറഞ്ഞിട്ട് അവൾ ആക്കിയ ഒരു ചിരി നൽകി..?
എനിക്ക് കാലു തൊട്ടു തല വരെ ചൊറിഞ്ഞു വന്നു..
' എന്താ വേണ്ടേ..'
' ഞാൻ നിന്റെ സീനിയർ ആടാ.. എലെക്ട്രോണിക്സിൽ ആണ്, സെക്കൻഡ് ഇയർ '
'അയിന്ന് '
' നീ ഒരു ബിയർ വാങ്ങി തരാവോ ' അതും പറഞ്ഞു അവൾ ഒരു 150
💬 Comments
View all comments