Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
രൂപ എടുത്ത് നീട്ടി '
സീനിയർ ആണെല്ലോ എന്നോർത്ത് ഞാൻ ആ കാശ് വാങ്ങി..
ക്യു നിന്ന് ഒരു എംജിഎം ക്വാർട്ടറും ഒരു ബിയറും വാങ്ങി..?
ബിയറും ബാക്കി കാശും കൊടുത്തപ്പോൾ അവൾ താങ്ക്സ് പറഞ്ഞ് വണ്ടി എടുത്ത് മുന്നോട്ട് നീങ്ങി..
അപ്പോഴാണ് ഞാൻ ആ പെണ്ണിനെ ശെരിക്കും ശ്രെദ്ധിക്കുന്നത്..
ഒരു റെഡ് ടീഷർട്ടും വെളുത്ത ഹാഫ് സ്‌ർട്ടും ആണ് വേഷം..
മെലിഞ്ഞ ശരീരത്തിന് ചേരുന്നതിലും വല്യ നിതബങ്ങൾ അവളുടെ സൗന്ദര്യം എടുത്ത് കാണിച്ചു..?♀️
പേര് ചോദിക്കണം എന്ന് ഉണ്ടാരുന്നു.. പക്ഷെ സന്ദർഭവും അവസ്ഥയും അനുവദിച്ചില്ല..
അന്ന് വീട്ടിൽ ചെന്നപ്പോൾ ഷാരോൺ ചേച്ചി എപ്പോഴോ പറഞ്ഞു..
' ഇന്ന് ഉച്ചക്ക് ശ്രുതി വിളിച്ചാരുന്നു.. ഒരാഴ്ച്ച അവിടെ നിന്നിട്ടെ വരാത്തൊള്ളൂ എന്നും പറഞ്ഞു '.
അവർക്കറിയില്ലല്ലോ അവൾ എന്റെ കൈയിൽ നിന്നും ഓടി രക്ഷപെട്ടത് ആണെന്ന്..?
അന്ന് എന്റെ ഉറക്കം കളയാം എന്ന് വിചാരിച്ചിരുന്നു മനസ്സിനെ ഞാൻ മദ്യം ഒഴുക്കി തളർത്തി..
രാവിലെ എഴുന്നേറ്റപ്പോഴും ആദ്യം കണ്ണ് ചെന്നത് കട്ടിലിന്റെ മറുവശത്തു ആയിരുന്നു ?
ഹാങ്ങോവറിന്റെ തല വേദനക്കൊപ്പം നെഞ്ചിലും ഒരു നീറ്റൽ അനുഭവ പെട്ടു..
അന്നു ഞാൻ കോളേജിൽ പോയില്ല.. അത് വിളിച്ചു പറയാത്തത് കൊണ്ട് ഗ്ലാഡ്വിനും അഖിലും കോളേജിൽ പോയി..
അതിന്റെ പേരിൽ കോളേജ് കഴിയുന്ന സമയം ആയപ്പോൾ നല്ല തെറിയും കേട്ടു..
തെറി എല്ലാം കഴിഞ്ഞു അവൻ പറഞ്ഞു..
' നിന്റെ കെട്ട്യോളും വന്നിട്ടുണ്ടാരുന്നു '..?
ആ ഒരു വാചകം എന്നിൽ നിരാശ പടർത്തി.. അവളെ കാണാൻ പറ്റുമായിരുന്നു ഇന്ന് പോയിരുന്നേൽ..
പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ..
അടുത്ത ദിവസം വീണ്ടും പ്രതീക്ഷയോടെ ഞാൻ കോളേജിൽ ചെന്നു..
അവൾ ഒരു ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ചു ക്ലാസ്സിൽ വന്നു..
അവളെ കണ്ടപ്പോൾ 1000 വാട്ട്സ്സിന്റെ ബൾബ് പോലെ എന്റെ മുഖം തെളിഞ്ഞു..
അടുത്തിരുന്നു രാഹുൽ എന്നെ തട്ടി വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത് ?
അവൾ എന്റെ മുഖത്തു നോക്കാതെ തന്നെ ക്ലാസ്സിൽ കേറി ഇരുന്നു..
നിലാ മിസ്സ് വന്ന് അറ്റന്റൻസ് എടുത്ത്
💬 Comments
View all comments