Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
?
ഹാളിൽ ഷാരോൺ ചേച്ചിയേം ശ്രുതിയേം കണ്ടു.. അവളുടെ മുഖത്ത് ഒരു തെളിച്ചമെക്കെ ഉണ്ട്..
എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി.. ആ പുഞ്ചിരിക്കു ഒരു മറുപടി കൊടുക്കാൻ പോലും എന്റെ ആദർശബോധം എന്നെ അനുവദിച്ചില്ല.. ?
അവൾ ഒരു വെള്ള കോട്ടൺ ഫുൾ സ്ലീവ് ബനിയനും കറുപ്പ് ജീൻസ് പാന്റും ആണ് ധരിച്ചിരുന്നത്. അവളുടെ സ്‌ട്രക്ചർ എന്നിലെ ആണിനെ വീണ്ടും തട്ടി ഉണർത്തി..
എന്റെ നോട്ടം പെട്ടന്ന് സോഫയുടെ ചുവട്ടിൽ ഇരുന്ന അവളുടെ ബാഗിൽ ചെന്നു..
' അവളെ അമ്മ വിളിച്ചിരുന്നു.. കുറച്ചു ദിവസം അവിടെ നിൽക്കാൻ പറ്റുന്നപോലെ അവളോട് ചെല്ലാൻ പറഞ്ഞു..
ഞാൻ നേരെ റൂമിലോട്ടു നടന്നു അവിടെ കട്ടിലിൽ എന്റെ ഒരു നീല ഷർട്ടും വെള്ള പാന്റ്സും തേച്ചു മടക്കി വെച്ചിരുന്നത് ഞാൻ കണ്ടു..
ഞാൻ പോയി കുളിച്ചു വന്നു നിന്നപ്പോൾ എല്ലാം അവളോട് അവിടെ കുറച്ചു ദിവസം നിൽക്കാൻ പറ്റുന്ന പോലെ വരാൻ പറഞ്ഞതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത..
ഞാൻ ഡ്രസ്സ് മാറി താഴെ പോയി ബൈക്കിന്റെ കീ എടുക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു കാറിനു പോയാൽ മതി എന്ന്..
ഞങ്ങളുടെ കാർ ഗേറ്റ് കടന്ന് നീങ്ങിയപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി ?
എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.. എടാ മണ്ട നീ വിചാരിച്ചോ ഇവളെ നിനക്ക് കിട്ടും എന്ന്.. നിന്നിൽ നിന്ന് അവൾ രക്ഷപെട്ടു പോവുകയാണ്.... അതിന്റെ സന്തോഷമാണ് അവളുടെ മുഖത്ത്..
' അമ്മ ഇന്ന് എന്നോട് മിണ്ടി ' അവൾ ആവേശത്തോടെ എന്റെ അടുത്ത് പറഞ്ഞു ..
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല...
' ഞാൻ ഇന്നലെ പറഞ്ഞത് ഫീൽ ആയോ ' അവളുടെ ആ ചോദ്യം എന്റെ ഉള്ളിലെ മരുഭൂമിയിൽ ഒരു ചെറിയ മഴ പോലെ പെയ്തു തോർന്നു..?
മൗനം വിദ്വാന് ഭൂഷണം എന്ന പോലെ ഞാൻ ഇരുന്നു..
വീട് എത്തിയപ്പോൾ അവളുടെ നെഞ്ചിടുപ്പ് കൂടുന്നത് എനിക്ക് അറിയാമായിരുന്നു..
ഞങ്ങളെ കാത്ത് രാധാകൃഷ്ണൻ സാർ ഗേറ്റിന്റെ അവിടെ തന്നെ ഉണ്ടായിരുന്നു..
വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ നില മിസ്സ് ഇറങ്ങി
💬 Comments
View all comments