Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
കോളേജിൽ പോവുന്നില്ലെന്നും അങ്ങോട്ട് എന്നോട് ചെല്ലാനും പറഞ്ഞു ആണ് എന്നെ വിളിച്ചത്..
ഞാൻ അവന്റെ വീട്ടിൽ ചെന്നപ്പോൾ ഗ്ലാഡ്വിനും,അഖിലും,അമ്മയും ടീവിയിൽ ഏതോ സിനിമ കാണുവായിരുന്നു..
' എടാ പുതുമണവാള.. നിനക്ക് കെട്ടിയോളെ കിട്ടിയപ്പോൾ ഞങ്ങളെ ഒന്നും വേണ്ടാതെ ആയല്ലേ ' അഖിൽ അത് പറഞ്ഞപ്പോൾ അമ്മ അവന്റെ തലയിൽ ഒരു തട്ട് തട്ടി പറഞ്ഞു ' അല്ലാതെ പിന്നെ നിന്നെ എക്കെ പോലെ കാള കളിച്ചു നടക്കണോ.. മോൻ ഇതൊന്നും കാര്യമാക്കണ്ട.. ഇവന്മാരെ എക്കെ നല്ല ഒരു നിലക്ക് എത്തി മോൻ കാണിച്ചു കൊടുക്കണം ' അമ്മ മുഴുവച്ചപ്പോൾ ഞാൻ ഒരു അർത്ഥ ശൂന്യമായ ഒരു ചിരി നൽകി.
' അവളെ കൂടെ കൊണ്ടുവരതില്ലാരുന്നോ നിനക്ക് ' അമ്മ ചോദിച്ചത് കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ എന്തോ വേദന അനുഭവപ്പെട്ടു..
ഞങ്ങൾ നാലുപേരും കൂടി ചായ എക്കെ ഇട്ട് കുടിച്ചു..
' ഇന്ന് നിനക്ക് വളരെ വേദന അനുഭവിക്കുന്ന പല കാര്യങ്ങളും പിന്നീട് ഒരിക്കൽ നിങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ ഉള്ള വെറും കോമാളിത്തരങ്ങൾ ആയിരിക്കും... നമ്മളുടെ കഥ എഴുതുന്ന ദൈവം നിനക്ക് ഒരു വെറൈറ്റി കഥ തന്നത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാരിക്കും ചെക്കാ '.. ഇടക്ക് എപ്പോഴോ അമ്മ പറഞ്ഞു.. ?
ഉച്ചക്ക് ഞങ്ങൾ അവന്റെ കുളത്തിൽ നിന്നു തന്നെ മീനിനെ പിടിച്ച് ക്ലീൻ ആക്കി കൊടുത്തു.. അമ്മ അതും പൊരിച്ച് ഞങ്ങൾക്ക് ചോറ് തന്നു..
അഖിലിന്റെ അമ്മക്ക് ഞാൻ എപ്പോഴും സ്വന്തം മോനെ പോലെ ആയിരുന്നു...
ഞങ്ങള് സംസാരിച്ചു ഇരുന്നു വൈകി, അവളുടെ വീട്ടിൽ ഇന്ന് പോകേണ്ടതുകൊണ്ട് ഫോണിൽ മരിയ ചേച്ചിയുടെ 3 മിസ്സ്ഡ് കാൾ കണ്ടു, ഞാൻ ഇറങ്ങി..
' നിന്റെ പെണ്ണിനേം കൂട്ടി വരണം അടുത്ത ദിവസങ്ങളിൽ വെല്ലോം..' ഞാൻ ബൈക്കിനെ ലഷ്യമാക്കി നടക്കുമ്പോൾ അമ്മ പറഞ്ഞു...
? എന്റെ പെണ്ണോ?? അവൾ എന്റെ ആരാണെന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു..
ഞാൻ വീട്ടിൽ ചെന്ന് കേറിയപ്പോൾ അച്ഛൻ ഉമ്മറത്ത് ഇരിക്കുന്നത് കണ്ടു..
പത്രത്തിൽ കണ്ണും നട്ടു ഇരിക്കുന്ന അപ്പനെ ശല്യപെടുത്താതെ ഞാൻ അകത്തു കയറി..
💬 Comments
View all comments