Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
തുടങ്ങി..
കുറച്ചു നേരെത്തെ കാത്തിരിപ്പിന് ശേഷം എനിക്കും കിട്ടി ഒരു ഗ്ലാസ് കട്ടൻ കാപ്പി ?
ഞാൻ പതിയ ഹാളിലോട്ടു നീങ്ങി.. അവിടെ അച്ഛനും ഉണ്ണി ചേട്ടനും TV കാണുകയാണ്..
ഞാൻ അവരുടെ അടുത്ത് പോയി ഇരുന്നു..
ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ ഉള്ള വിത്യാസം അത്താണ്.. മൗനം ഞങ്ങൾക്ക് ഇടയിൽ തട്ടി നിന്നു.. അത് എല്ലാവർക്കും സമാധാനം നൽകി..?
' ഇന്ത്യയിലും കോവിഡ് വന്നെന്നു.. ഇനി എന്നാണോ കേരളത്തിൽ വരുന്നേ ' അച്ഛൻ അത് പറഞ്ഞു ഞങ്ങളെ നോക്കി..
' മോനുന്റെ അവിടെ എങ്ങെന്നുണ്ട് ' ഉണ്ണി ചേട്ടൻ ചോദിച്ചു..
' അവിടെ ഇപ്പോൾ കുഴപ്പം ഒന്നുമില്ല ' അച്ഛൻ അത് പറഞ്ഞ് വീണ്ടും ടീവിയിൽ മുഴുകി..
ഇതിനിടയിൽ ശ്രുതി സ്റ്റെപ്പ് ഇറങ്ങി അടുക്കളയിലോട്ടു പോവുന്നത് ഞാൻ കണ്ടു..
കുറേ നേരം TV നോക്കി ഇരുന്നപ്പോൾ ഉണ്ണി ചേട്ടൻ എന്നെ തോണ്ടി വെളിയിലോട്ടു നടന്നു..
ഞാനും പുറകെ ഇറങ്ങി ?♂️
നടക്കുന്നതിനിടയിൽ ഉണ്ണിച്ചേട്ടൻ ഒരു സിഗരറ്റ് എടുത്ത് എനിക്ക് തന്നു..
ഞങ്ങള് വീടിന്റെ പുറകിൽ എത്തിയപ്പോൾ ചേട്ടൻ ലൈറ്റർ എന്റെ നേരെ നീട്ടി..?
' എന്തൊക്കെയാ ചെക്കാ നീ കാണിച്ചു കൂട്ടിയെ ' ചേട്ടൻ അത് പറഞ്ഞപ്പോൾ എനിക്ക് ഒരു സമ്മാധാനമായി..?
ഉണ്ണി ചേട്ടനും ഞാനും സഹോദരങ്ങൾ എന്നതിലുപരി കൂട്ടുകാരെ പോലെ ആയിരുന്നു..
' എന്ത് പറയാനാ ഉണ്ണിസേ.. ഞാൻ മൂഞ്ചി ' ഞാൻ ഒരു ദീർക്കാ നിശ്വാസത്തോടെ അത് പറഞ്ഞ് തീർത്തു..?
' നിനക്ക് ഇതിനെക്കെ ഉള്ള ധൈര്യം കാണുവെന്നു ഞാൻ സ്വപ്നത്തിൽ പോലും ഓർത്തില്ല ' ഒരു പുക വിട്ടുകൊണ്ട് ചേട്ടൻ പറഞ്ഞു..
' ശവത്തിൽ കുത്തുവാലെ ' ഞാൻ പറഞ്ഞപ്പോൾ ചേട്ടൻ ഒന്ന് ചിരിച്ചു..
'എന്ക്കിലും ഇത്ര ലുക്ക് ഒള്ള കൊച്ചിന് നിന്നെ എങ്ങനെ ഇഷ്ടപ്പെട്ടു ' ചേട്ടന്റ ചോദ്യത്തിന് ഞാൻ വലിയ പ്രാധാന്യം കൊടുത്തില്ല..
ഇഷ്ടം ? മൈര്....
ഞങ്ങള് മുഖം കഴുകി വീണ്ടും വീട്ടിൽ കേറി..
എന്റെ ഫോൺ മുഴങ്ങുന്നത് കേട്ടപ്പോൾ ഞാൻ റൂമിലോട്ടു നടന്നു..
ഗ്ലാഡ്വിൻ ആയിരുന്നു..
അവരും ഇന്ന്
💬 Comments
View all comments