0%

Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]

Author : Kambikathakal Read All Parts 485

ആണെന്ന് മനസ്സിലായി. ?

കൈൽ ഇരുന്ന തേങ്ങ നിലത്തു വെച്ചിട്ട് അമ്മ എന്റെ തോളിൽ മൂന്നാല് അടി അടിച്ചു..

' നിനക്ക് എന്നോടെലും ഒന്ന് പറയത്തില്ലാരുന്നോ? നിന്റെ എന്തേലും ആഗ്രഹത്തിന് ഞാനും അച്ഛനും എതിരു നിന്നിട്ടുണ്ടോ.. ഇതിപ്പോൾ നാട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ ആക്കിയില്ലേ ' അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത്തു ഞാൻ കണ്ടു ?

ഒന്നും മിണ്ടാതെ തന്നെ ഞാൻ നിന്നു.. അമ്മയുടെ വഴക്കു പറച്ചിൽ എനിക്കൊരു ആശ്വാസമായി..

കണ്ണുകൾ തുടച്ച് അമ്മ വീണ്ടും അടുക്കള പണികളിൽ മുഴുകി..

ഞാൻ ഒരു പ്രതിമ പോലെ അവിടെ തന്നെ നിന്നു..?

' മോള് എഴുന്നേറ്റോ ' അമ്മ എന്നോട് ചോദിച്ചപ്പോൾ ആണ് ഞാൻ സോബോധത്തിലോട്ടു വന്നത്..

'മ്മം ' അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ലായിരുന്നു...

' അവളുടെ അച്ഛനും അമ്മയും വെല്ലോം വിളിച്ചോ ' അമ്മയുടെ അടുത്ത പ്രെഹരം.. ?

' ഇന്ന് അവിടെ വരെ അവളെ കൂട്ടി ഒന്ന് ചെല്ലാവൊന് ചോദിച്ചു ' ഞാൻ പറഞ്ഞു ഒപ്പിച്ചു..

' ചെല്ല്.. അവര് എന്ത് പറഞ്ഞാലും മറിച്ചു ഒന്നും പറയല്ല്.. അവർക്കു നല്ല വിഷമം കാണും ' അമ്മ ഉപദേശം പോലെ പറഞ്ഞു..?

അതിന് ഞാൻ തലയാട്ടി.

' കല്യാണം കഴിഞ്ഞപ്പോൾ രാവിലെ എഴുനേറ്റു അടുക്കളയിൽ വരാൻ എല്ലാം തുടങ്ങിയോ ' ഷാരോൺ ചേച്ചി അതും പറഞ്ഞു കൊണ്ട്‌ വന്ന് ഒരു കലം എടുത്ത് വെള്ളം നിറച്ചു അടുപ്പിൽ വെച്ചു..?

അതിന് ശേഷം ആ വെള്ളത്തിലോട്ട് കുഞ്ഞിനുള്ള സപ്പ്ളിമെന്റസ് എന്തോ ഇട്ടു..

' അമ്മേ കാപ്പികുള്ള വെള്ളം വെക്കാവോ ' ഷാരോൺ ചേച്ചി അതും പറഞ്ഞു അടുക്കളയിൽ നിന്ന് ചേട്ടനുള്ള ചോറ്റുപാത്രം എടുത്ത് അത് കഴുകാൻ തുടങ്ങി..

' നീ ഇന്ന് കോളേജിൽ പോവുന്നുണ്ടോ ചെക്കാ ' ചേച്ചിയാണ് അത് ചോദിച്ചത് ?

' ഇന്ന് ആ കൊച്ചിന്റെ വീട്ടിൽ ഒന്ന് ചെല്ലാൻ പറഞ്ഞെന്ന്.. അവര് അവിടെ പോയിട്ട് വരട്ടെ ' അമ്മ അത് പറയുന്നത് ഇടയിൽ തന്നെ കാപ്പി ഇടാൻ

💬 Comments

View all comments