Chapter Title : പരിണയ സിദ്ധാന്തം 3 [fan edition] [Kamukan]
നനുത്ത പുഞ്ചിരി അവരിൽ ഉണ്ടായത് ഞാൻ കണ്ടു.
അവരിൽ മൗനം ഭേദിച്ചുകൊണ്ട് സർ ചോദിച്ചു. നിങ്ങൾ എവിടെ ആയിരുന്നു ഇത്രയും നേരം. ഞാൻ പറയാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ശ്രുതി പറഞ്ഞു.
ടോയ്ലറ്റ് വരെ പോയതേ ആണ് എന്ന്. അവൾ വായി തോന്നിയെ കള്ളം പറഞ്ഞു. എന്നാൽ അതിന്റെ അബദ്ധം പിന്നെയാണ് മനസ്സിലായത്.
അപ്പോൾ തന്നെ സാറും ടീച്ചറും ചിരിക്കാൻ തുടങ്ങി ?. അപ്പോഴേക്കും എനിക്ക് അത് എന്താ എന്ന് കത്തി. ഞങ്ങൾ തമ്മിൽ ഒറ്റയ്ക്ക് സംസാരിക്കാൻ പോയതാണെന്ന് അവർ തെറ്റിദ്ധരിച്ചു. അതാണ് അവരിൽ നിന്ന് ചിരി ഉണ്ടാക്കാൻ കാരണം.
എന്നിട്ടും താൻ പറഞ്ഞ കള്ളം എല്ലാവരും വിശ്വസിച്ച് എന്ന മട്ടിലാണ് ശ്രുതിയുടെ നിൽപ്പ്. അത് കൂടി കണ്ടപ്പോൾ എന്നിൽ നിന്നും ചിരി വന്നു?.
എന്നിരുന്നാലും എനിക്ക് ചിരിക്കാൻ പറ്റുമോ അവൾ ഇപ്പോൾ എന്റെ ഭാര്യ അല്ലേ. അയാളുടെ ഞാൻ ചിരി ഉള്ളിലൊതുക്കി.
ഞങ്ങൾ വീട്ടിലേക്ക് പോകുന്ന വഴിക്ക് വെച്ച്, സാറും ടീച്ചറും പറഞ്ഞു. അവർ ഇനി രണ്ടു ദിവസത്തേക്ക് സ്ഥലത്ത് ഉണ്ടാകില്ല എന്ന്. എന്ത് എന്നാൽ ടീച്ചറിന് ട്രെയിനിങ് യും സർ പിന്നെ H.O.D ആയതുകൊണ്ട് യൂണിവേഴ്സിറ്റി മീറ്റിംഗ് ഉണ്ട്. അതിനാൽ തന്നെ ഇന്ന് തന്നെ രണ്ടു പേരും പോകും. എന്ന് കേട്ടപ്പോൾ തന്നെ എന്റെ കിളി പോയി. അല്ലേ തന്നെ ബോർ ആയിരുന്നു. ഇവർ ഉള്ളതുകൊണ്ട് ഫുഡ് കിട്ടിക്കൊണ്ടിരുന്നു. ഇനി അപ്പോൾ പട്ടിണി ഉള്ള രണ്ട് ദിവസമല്ല?.
സഹിക്കുക അല്ലാതെ എന്ത് ചെയ്യാനാ. സർ : നിങ്ങൾക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടിയൊന്നും ഇല്ലല്ലോ അല്ലേ.
💬 Comments
View all comments